അഗസ്ത്യാര്‍ കൂടത്തില്‍ സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്ന് ഹൈക്കോടതി വിധി പുറപ്പെടുവിച്ചതിന് പിന്നാലെ പ്രതിഷേധവുമായി ആദിവാസി സംഘടനകള്‍ രംഗത്ത് വന്നിരുന്നു. പ്രതിഷേധങ്ങള്‍ക്കിടെ അഗസ്ത്യാര്‍ കൂടത്തിലേക്ക് ഡിഫന്‍സ് പി.ആര്.ഒ ധന്യ സനല്‍ കയറിയിരുന്നു. സ്ത്രീകളെ ട്രക്കിംഗില്‍ നിന്നും ഒഴിവാക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്.
എന്നാല്‍ അഗസ്ത്യാര്‍ കൂടത്തില്‍ ആചാരലംഘനം നടന്നിട്ടില്ലെന്നാണ് ആദിവാസി വിഭാഗം പറയുന്നത്. അഗസ്ത്യാര്‍ കൂടത്തിന്റെ അവസാനത്തെ മലയില്‍ പോകുന്നതിന് എതിരായിട്ടാണ് കാണി ആദിവാസി വിഭാഗം രംഗത്തെത്തിയിരിക്കുന്നത്. അഗസ്ത്യ മുനി അന്ത്യവിശ്രമം കൊള്ളുന്ന മലയാണ് ഇതെന്നാണ് വിശ്വാസം. ആചാര ലംഘനം നടത്തിയാല്‍ ശക്തമായി പ്രതിഷേധിക്കുമെന്നാണ് ആദിവാസി വിഭാഗത്തിന്റെ മുന്നറിയിപ്പ്.
സ്ത്രീകള്‍ക്കും 14 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കും അഗസ്ത്യാര്‍കൂടത്തിലേക്കുള്ള പ്രവേശനം ഇതിന് മുന്‍പ് വനം വകുപ്പ് വിലക്കിയിരുന്നു. തുടര്‍ന്ന് അന്വേഷി, വിംഗ്സ്, പൊണ്ണൊരുമ തുടങ്ങിയ സംഘടനകളിലെ പ്രതിനിധികള്‍ ഹൈക്കോടതിയെ സമീപിച്ചതിനെത്തുടര്‍ന്നാണ് ഹൈക്കോടതിയുടെ പുതിയ വിധി പുറത്ത് വന്നത്.
Discussion about this post