ഡല്‍ഹി: കര്‍ണാടകയില്‍ രണ്ടു ദിവസത്തിനുള്ളില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ബി.ജെ.പി നേതാവ് റാം ഷിന്‍ഡേ. നിലവില്‍ കര്‍ണാടക മുഖ്യമന്ത്രി കുമാരസ്വാമിക്ക് ഭൂരിപക്ഷമില്ല. കര്‍ണാടകയില്‍ ബി.ജെ.പിക്ക് ഭൂരിപക്ഷം ലഭിച്ചിട്ടും ജെ.ഡി.എസ് കോണ്‍ഗ്രസ് സഖ്യം സര്‍ക്കാര്‍ രൂപീകരിക്കുകയാണുണ്ടായതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.20 ഓളം എംഎല്‍എമാരുടെ കൂടുതല്‍ പിന്തുണയുണ്ടെന്നാണ് ബിജെപി നേതാക്കളുടെ സ്തിരീകരിക്കാത്ത അവകാശവാദം.
കര്‍ണാടകയിലെ രണ്ട് സ്വതന്ത്ര എം.എല്‍.എമാര്‍ കോണ്‍ഗ്രസ് ജെ.ഡി.എസ് സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിച്ചിരുന്നു. എം.എല്‍.എമാരായ എച്ച്. നാഗേഷ്, ആര്‍. ശങ്കര്‍ എന്നിവരാണ് പിന്തുണ പിന്‍വലിച്ചത്. മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി എല്ലാ അര്‍ത്ഥത്തിലും പരാജയമാണെന്നും അതിനാലാണ് ഞങ്ങള്‍ പിന്തുണ പിന്‍വലിക്കാന്‍ തീരുമാനിച്ചതെന്ന് ആര്‍ ശങ്കര്‍ പറഞ്ഞു.
Discussion about this post