കൊല്ലം ബൈപാസ് ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷ പ്രസംഗം നടത്തുന്നതിനിടെ കുപിതനായ മുഖ്യമന്ത്രി പിണറായി വിജയന്. അധ്യക്ഷ പ്രസംഗം ആരംഭിച്ചയുടന്‍ ചിലര്‍ ശരളം വിളിച്ചതും ബഹളം വച്ചതുമാണ് മുഖ്യമന്ത്രിയെ കുപിതനാക്കിയത്. പ്രസംഗം തുടങ്ങി ഉടന്‍ ബഹളം വച്ചവരെ മുഖ്യമന്ത്രി താക്കിത് ചെയ്യുകയും ചെയ്തു.
ഒരു യോഗത്തില്‍ അതിന്റെതായ അച്ചടക്കം പാലിക്കുന്നതാണ് നല്ലത് കേട്ടോ? എന്തും കാണിക്കാവുന്ന വേദിയാണെന്ന് കരുതരുത്..വെറുതെ ശബ്ദമുണ്ടാക്കരുത്…-എന്നായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകള്‍. പ്രധാനമന്ത്രി വേദിയിലിരിക്കെ ആയിരുന്നു പിണറായി വിജയന്റെ ശകാരം
Discussion about this post