ശബരിമലയിലെ ആചാരങ്ങള്‍ ലംഘിച്ചുകൊണ്ട് ദര്‍ശനം നടത്താനെത്തിയ രണ്ട് സി.പി.എം അനുഭാവികളായ യുവതികളെ ഭക്തര്‍ തടഞ്ഞതിനെതിരെ വിമര്‍ശനവുമായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ രംഗത്തെത്തി. യുവതികളെ തടഞ്ഞ നടപടി ഗുണ്ടായിസമാണെന്നും ഇത് പ്രാകൃതമായ ഒരു നടപടിയാണെന്നും കടകംപള്ളി അഭിപ്രായപ്പെട്ടു.
ശബരിമലയില്‍ നൂറ് കണക്കിന് യുവതികള്‍ കയറിയിട്ടുണ്ടെന്നും കടകംപള്ളി പറഞ്ഞു. ശബരിമലയിലേക്കെത്തുന്ന യുവതികളുടെ പ്രായം നോക്കാന്‍ സാധിക്കില്ലെന്നും ശബരിമലയില്‍ പോലീസ് സംയമനം പാലിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂര്‍ സ്വദേശികളായ രേഷ്മാ നിശാന്ത്, ഷാനില സജേഷ് എന്നിവരാണ് ദര്‍ശനം നടത്താനെത്തിയിരുന്നത്. ഇവരെ തടഞ്ഞതിനെത്തുടര്‍ന്ന് പോലീസ് ഇവരെ നീലിമലയില്‍ നിന്നും താഴെയിറക്കിയിരുന്നു.
Discussion about this post