ആദ്യമായി കുംഭമേളയില്‍ ഭിന്നലിംഗക്കാരായ സാധുക്കള്‍ സ്നാനം ചെയ്തു. ചൊവ്വാഴ്ച ലക്ഷ്മി നാരായണ്‍ ത്രിപാഠിയുടെ നേതൃത്വത്തിലുള്ള ഒരു സംഘമാണ് പ്രയാഗ്രാജില് സ്നാനം നടത്തിയത്.
കാഷായ വസ്ത്രം ധരിച്ച് മറ്റ് സന്യാസിമാരുടെ ഒപ്പമായിരുന്നു ലക്ഷ്മി നാരായണ്‍ ത്രിപാഠിയുടെ സംഘം സ്നാനം ചെയ്തത്. മുഖ്യധാരാ സമൂഹം തങ്ങളെ അംഗീകരിക്കുന്നതിന്റെ ഒരു ഭാഗമാണ് ഇതെന്ന് ത്രിപാഠി പറഞ്ഞു.
ഭിന്നലിംഗക്കാര്‍ക്ക് വേണ്ടി കിന്നര്‍ അഖാര എന്ന പേരിലുള്ള ഒരു ആശ്രമം നടത്തി വരികയാണ് ലക്ഷ്മി നാരായണ്‍ ത്രിപാഠി. തങ്ങള്‍ നേരിട്ട വിവേചനം വരുന്ന തലമുറ നേരിടരുതെന്ന ലക്ഷ്യമാണ് ഇതിലൂടെ നേടാന്‍ ശ്രമിക്കുന്നതെന്ന് കിന്നര്‍ അഖാരയുടെ സെക്രട്ടറി പവിത്ര നിംഭോര്ക്കര് പറഞ്ഞു.
ഇന്നലെ ആരംഭിച്ച കുംഭമേളയില്‍ 10 കോടിയിലധികം ഭക്തര്‍ പങ്കെടുക്കുമെന്നാണ് സൂചന.
Discussion about this post