പശ്ചിമബംഗാളില്‍ ബി.ജെ.പി നടത്താനിരിക്കുന്ന പദയാത്രയില്‍ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്ക് പങ്കെടുക്കാനായില്ലെങ്കില്‍ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പദയാത്ര നയിച്ചേക്കുമെന്ന് സൂചന. നിലവില്‍ പന്നി പനി ബാധിച്ചത് മൂലം അമിത് ഷാ ഡല്‍ഹിയിലെ എയിംസ് ആശുപത്രിയിലാണ്. രണ്ട് ദിവസനത്തിനകം അദ്ദേഹം അശുപത്രി വിട്ടേക്കുമെന്ന് ബി.ജെ.പി ദേശീയ നേതൃത്വം അറിയിച്ചു. ജനുവരി 20നാണ് ബംഗാളില്‍ ബി.ജെ.പി പദയാത്ര ആരംഭിക്കാനിരിക്കുന്നത്.
ആരോഗ്യം അനുവദിക്കുകയാണെങ്കില്‍ ജനുവരി 21ന് അമിത് ഷാ സുരിയിലും ഝാര്ഗ്രമിലും റാലികളില്‍ പങ്കെടുക്കുന്നതായിരിക്കും. ഫെബ്രുവരി ആദ്യ വാരം വരെ വിവിധ റാലികള്‍ ബംഗാളില്‍ നടക്കും.
ഫെബ്രുവരി എട്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രിഗേഡ് പരേഡ് ഗ്രൗണ്ടില്‍ നടക്കാനിരിക്കുന്ന റാലിയില്‍ പങ്കെടുക്കും.
ബി.ജെ.പി നടത്താനിരുന്ന രഥ യാത്ര സുപ്രീം കോടതി തടഞ്ഞതിനെത്തുടര്‍ന്നാണ് പദയാത്ര നടത്താന്‍ തീരുമാനിച്ചത്.
Discussion about this post