രാജ്യം 71മത് റിപബ്ലിക് ദിന പരേഡിനായി ഒരുങ്ങുമ്പോള്‍ ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് അഭിമാനമായി മാറുകയാണ് ഫ്ലൈയിംഗ് ഓഫീസര്‍ രാഗി രാമചന്ദ്രന് . റിപബ്ലിക് ദിന പരേഡില്‍ വ്യോമസേനാ സംഘത്തെ നയിക്കുന്ന നാലുപേരില്‍ ഒരാള്‍ കൊല്ലം പുനലൂര്‍ സ്വദേശിനിയായ രാഗിയാണ് .
രാഗിയുടെ അമ്മ ലെഫ്.കേണല്‍ വിജയകുമാരി മിലിട്ടറി നേഴ്സിംഗ് സര്‍വീസില്‍ ഉദ്യോഗസ്ഥയായിരുന്നു . തന്റെ ആഗ്രഹത്തിന് എന്നും പ്രചോദനമായിട്ട് നിന്നിട്ടുള്ളത് അമ്മയാണെന്ന് രാഗി പറയുന്നു .
” ചെറുപ്പം മുതലേ എല്ലാ സ്വാതന്ത്ര്യവും നല്‍കിയായിരുന്നു അമ്മ വളര്‍ത്തിയിരുന്നത് . ഒരു ആഗ്രഹത്തിനും ഇതുവരെ എതിര് നിന്നിട്ടില്ല. ഒരു ചേച്ചിയാണ് ഉള്ളത് . രശ്മി എന്നാണു പേര് . കരസേനയില്‍ ക്യാപ്റ്റനാണ് . 2016 ല്‍ പരിശീലനം പൂര്‍ത്തിയാക്കിയാണ് ഞാന്‍ വ്യോമസേനയില്‍ ചേരുന്നത് ” രാഗി പറയുന്നു .
തെലങ്കാന ഡുണ്ടിഗല്‍ വ്യോമസേന അക്കാദമിയില്‍ പരിശീലനം പൂര്‍ത്തിയാക്കിയ രാഗി ഡാര്‍ജിലിങ്ങിലെ ബാഗ്ഡോറയിലാണ് നിയമിതയായത് . രാഗിയുടെ ആദ്യത്തെ റിപബ്ലിക് പരേഡാണ് ഇത്തവണത്തേത് . നാല് ഓഫീസര്‍മാര്‍ അടക്കം 148 പേരാണ് വ്യോമസേനയില്‍ നിന്നും പരേഡില്‍ അണിനിരക്കുന്നത് .
Discussion about this post