സതീഷ് മാധവ് –ഇന്‍ ഫേസ്ബുക്ക്
എന്ത് വന്നാലും വിജയന് നവോത്ഥാനനായകനാകണം. ചരിത്രത്തില്‍ കോളറും വലിച്ചിട്ട് ഇരിക്കണം. വടിവാളിനിടയിലൂടെ നടന്നവന് വിജയനെന്ന് പാരിജാതപ്പൂപ്പാട്ടുകാരെക്കൊണ്ട് പാടിക്കണം. കൃഷ്ണനാകണമെന്ന് കൊതിച്ച ഒരു രാജാവുണ്ട് പണ്ട് കേട്ട കഥകളില്‍. പൗണ്ഡ്രകന്. അയാള്‍ കൃഷ്ണനെപ്പോലെ മുടിയില്‍ മയില്‍പ്പീലി വെച്ചു, മഞ്ഞപ്പട്ടുടുത്തു. ശരീരത്തിന് ശ്യാമനിറം കിട്ടാന്‍ ചായം തേച്ചു. ഊതാന്‍ അറിയില്ലെങ്കിലും ഓടക്കുഴലൊന്ന് കൈയില്‍ കരുതി. ദാസിമാരെ നിര്‍ബന്ധിച്ച് ചുറ്റും നിരത്തി നിര്‍ത്തി…. പൗണ്ഡ്രകവാസുദേവന് ശ്രീകൃഷ്ണനായി ചമഞ്ഞു…. പൂര്‍ത്തിയാവണമെങ്കില്‍ കൃഷ്ണന്റെ കയ്യിലെ സുദര്‍ശനചക്രം കൂടി സ്വന്തമാക്കണമെന്ന് നാരദന് ഉപദേശിച്ചു. അതെങ്ങനെ എന്നായി പൗണ്ഡ്രകന്. ‘ചോദിച്ചാല്‍ മതി, തരും’ എന്ന് നാരദന്… പടയെടുത്തുപോയി പൗണ്ഡ്രകന് കൃഷ്ണനോട് ആ ചക്രം ‘ചോദിച്ചുവാങ്ങി’ എന്നാണ് കഥ…..
ഇരുട്ടത്ത് സ്ത്രീകളെയും കൊണ്ട് ഓടുന്ന നവോത്ഥാനത്തിന് സംവിധായകനാകുന്ന തിരക്കില്‍ ഇത്തരം കഥകള്‍ ആരെങ്കിലും പറഞ്ഞുകൊടുക്കുന്നതുനല്ലതാണ്. അയ്യപ്പനും ചോദിച്ചാല്‍ നല്കുന്നവനാണെന്നാണല്ലോ വിശ്വാസികളുടെ മതം.
https://www.facebook.com/satheesh.madhav.50/posts/2184138405170296
Discussion about this post