ഡല്‍ഹി: ഇന്ത്യന്‍ എയര്‍ഫോഴ്സിന്റെ ജാഗ്വാര്‍ യുദ്ധ വിമാനം തകര്‍ന്നു വീണു. പരിശീലന പറക്കലിനിടെ തകര്‍ന്നുവീണത്.ചൊവ്വാഴ്ച അലഹബാദിന് 18 കിലോമീറ്റര്‍ ദൂരത്തായാണ് സംഭവം. വിമാനത്തിലുണ്ടായിരുന്ന പൈലറ്റുമാര്‍ സുരക്ഷിതരായി രക്ഷപ്പെട്ടു.
വിമാനം തകരുന്നതിന് മുന്‍പ് പൈലറ്റുമാര്‍ പാരച്യൂട്ടിന്റെ സഹായത്താല്‍ രക്ഷപെടുകയായിരുന്നു. വിമാനം തകരാനുള്ള കാരണം അറിവായിട്ടില്ല. സംഭവത്തില്‍ ഇന്ത്യന്‍ എയര്‍ഫോഴ്സ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
Discussion about this post