അസമില്‍ കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ 80 ഓളം പേരെ കൂട്ടക്കൊല നടത്തിയ സംഭവത്തില്‍ മുഖൃസൂത്രധാരനായ ബോഡോ തിവ്രവാദിയെ അറസ്റ്റുചെയ്തു.ബോഡോലാന്സ് സെന്‍ട്രല്‍ കൗണ്‍സില്‍ അംഗമായ സുമന്ത ബസുമത്തറെ ആണ് അറസ്റ്റിലായത്.
സൈനൃവും അസം പോലിസും ചേര്‍ന്ന് ചിരാംഗിലെ തുക്രജറില് നിന്നാണ് ഇയാളെ പിടികൂടിയത്.സംഘടനയ്ക്കുവേണ്ടി ഭികരാക്രമണങ്ങള് സംഘടിപ്പിക്കുക, സംഘടനയ്ക്കുള്ളിലെ അച്ചടക്കം,മാധൃമ ഇടപെടല്‍,പ്രചരണം തുടങ്ങിയ ചുമതലകളാണ് ഇയാള്‍ വഹിച്ചിരുന്നത്.
ചിരാംഗ്,സോനിത്പൂര്‍,കൊക്രജാര്‍ ജില്ലകളില്‍ നടന്ന ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരില്‍ ഏറെയും ആദിവാസികളായിരുന്നു.ആക്രമണത്തിനു ശേഷം ബംഗലൂരുവിലേക്ക് കടന്ന ഇയാള്‍ അടുത്ത കാലത്താണ് ചിരാംഗില്‍ തിരിച്ചെത്തിയത്.
Discussion about this post