പന്നി പനി പിടിപെട്ടത് മൂലം ചികിത്സയില്‍ കഴിയുന്ന ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ ആരോഗ്യ നിലയെപ്പറ്റി മോശം പരാമര്‍ശം നടത്തിയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ബി.കെ.ഹരിപ്രസാദിനെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ ബി.ജെ.പി വെല്ലുവിളിച്ചു. വിഷലിപ്തമാ പ്രതികരണങ്ങള്‍ കോണ്‍ഗ്രസ് പിന്തുണയ്ക്കുകയാണെന്ന് ബി.ജെ.പി വക്താവ് ജി.വി.എല്‍.നരസിംഹറാവു പറഞ്ഞു.
കോണ്‍ഗ്രസിന് രണ്ട് മുഖങ്ങളുണ്ടെന്ന് ജനങ്ങള്‍ക്കറിയാമെന്നും ഹരിപ്രസാദിന്റെ പ്രതികരണത്തെ കോണ്‍ഗ്രസ് എതിര്‍ക്കുന്നുണ്ടെങ്കില്‍ അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയോ അല്ലെങ്കില്‍ അദ്ദേഹത്തോട് മാപ്പ് പറയാന്‍ നിര്‍ദ്ദേശിക്കുകയോ ചെയ്യണമെന്ന് നരസിംഹറാവു പറഞ്ഞു.
നിലവില്‍ എയിംസ് ഹോസ്പിറ്റലില്‍ കഴിയുന്ന അമിത് ഷായ്ക്ക് പനി പിടിപ്പെട്ടത് കര്‍ണാടകയില്‍ പാര്‍ട്ടി നേരിടുന്ന പ്രശ്നങ്ങള്‍ കൊണ്ടുള്ള ഭീതി കൊണ്ടാണെന്നും കര്‍ണാടകയിലെ ജെ.ഡി.എസ്-കോണ്‍ഗ്രസ് സഖ്യ സര്‍ക്കാരിനെ ബി.ജെ.പി താഴെയിറക്കുകയാണെങ്കില് അമിത് ഷായ്ക്ക് ഛര്‍ദ്ദിയും വയറിളക്കവും വരുമെന്നും ബി.കെ.ഹരിപ്രസാദ് പറഞ്ഞു.
Discussion about this post