ശബരിമലയില്‍ പ്രവേശിച്ചുവെന്ന് സര്‍ക്കാര്‍ പറയുന്ന 51 യുവതികളുടെ പട്ടികയില്‍ രണ്ട് പേര്‍ പുരുഷന്മാരാണെന്ന് തെളിഞ്ഞതോടെ കൈ കഴുകി വിഷയത്തില്‍ നിന്നും തടിതപ്പുകയാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാറും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും. പട്ടികയില്‍ ഒരു തരത്തിലുള്ള ആശയക്കുഴപ്പമില്ലെന്നും പട്ടകി നല്‍കിയത് ദേവസ്വം വകുപ്പല്ലെന്നും കടകംപള്ളി പറഞ്ഞു. അതേസമയം പട്ടികയില്‍ ദേവസ്വം ബോര്‍ഡിന് ഉത്തരവാദിത്തമില്ലെന്നും യുവതികള്‍ കയറുന്നതിനെപ്പറ്റി ദേവസ്വം ബോര്‍ഡ് കണക്ക് വെക്കാറില്ലെന്നും എ.പത്മകുമാര്‍ പറഞ്ഞു. പട്ടിക നല്‍കിയവരാണ് കാര്യങ്ങള്‍ പറയേണ്ടതെന്നും സര്‍ക്കാര്‍ നല്‍കിയ പട്ടിക കൃത്യമാണെന്ന് താന്‍ വിശ്വസിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പട്ടികയില്‍ രണ്ട് പുരുഷന്മാരുടെ പേരാണുള്ളത്. തമിഴ്‌നാട് സ്വദേശികളായ പരംജ്യോതിയും ദേവശിഖാമണിയുമാണ് ഇവര്‍. അതേസമയം ശബരിമലയില്‍ 51ലധികം യുവതികള്‍ കയറിയിട്ടുണ്ടെന്ന വാദമാണ് മന്ത്രി ഇ.പി.ജയരാജന്‍ മുന്നോട്ട് വെക്കുന്നത്. സര്‍ക്കാരിന്റെ പക്കലുള്ള രേഖകള്‍ പ്രകാരമുള്ള പട്ടികയാണ് നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം കോടതിയില്‍ നേരിട്ട് നല്‍കാന്‍ വേണ്ടില്ല പട്ടിക കൊടുത്തതെന്ന് പോലീസ് വ്യക്തമാക്കി. ചോദിച്ചാല്‍ മാത്രം കൊടുക്കാനായിരുന്നു പട്ടിക തയ്യാറാക്കിയതെന്നും പോലീസ് പറഞ്ഞു. ശബരിമലയിലെ വെര്‍ച്വല്‍ ക്യൂ വഴി ശേഖരിച്ച വിവരങ്ങളാണ് പട്ടികയിലുള്ളതെന്നും പോലീസ് പറയുന്നു.
പട്ടികയിലെ ആധികാരികതയില്‍ ആരും സംശയം പറഞ്ഞിട്ടില്ലെന്ന് നിയമ വകുപ്പ് പറഞ്ഞു.
പട്ടികയില്‍ വന്ന പിഴവിനെപ്പറ്റി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ എ.ഡി.ജി.പി അനില്‍ കാന്തിനോട് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
Discussion about this post