മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് പുറകെ കൊലപാതകങ്ങള്‍ വര്‍ധിച്ച് വരികയാണെന്ന് ബി.ജെ.പി നേതാവ് ശിവരാജ് സിംഗ് പ്രതികരിച്ചു. മധ്യപ്രദേശില്‍ ഇതിനോടകം മൂന്ന് ബി.ജെ.പി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. കുറ്റവാളികള്‍ക്ക് പേടിയില്ലാതാവുകയും നിയമവ്യവസ്ഥ താറുമാറാവുകയും ചെയ്യുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
മന്ദ്സൗറില് ബി.ജെ.പി പ്രവര്ത്തകന് കൊല്ലപ്പെട്ടതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ഇതന്വേഷിക്കാനായി സി.ബി.ഐ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് സര്‍ക്കാര്‍ കൊലപാതകങ്ങള്‍ തടഞ്ഞില്ലെങ്കില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ തെരുവിലിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
മന്ദ്സൗറില് കൂടാതെ ബര്‍വാനിയിലും ഒരു ബി.ജെ.പി പ്രവര്ത്തകന് കൊല്ലപ്പെട്ടിരുന്നു. ഇന്ന് പുലര്‍ച്ചെ ബല്വാഡിയിലെ ബി.ജെ.പി നേതാവായ മനോജ് താക്കറെയും കൊല്ലപ്പെട്ടിരുന്നു.
Discussion about this post