ലഖ്നൗ:പ്രയാഗ്രാജില് കുംഭമേള നടക്കുന്ന ത്രിവേണിസംഗമ തീരത്ത് ഇന്ന് മന്ത്രിസഭായോഗം ചേരാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. രാവിലെ പതിനൊന്നു മണിയോടെയാകും മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അധ്യക്ഷതയില്‍ മന്ത്രിസഭായോഗം ചേരുക. ഇതിനു ശേഷം ആദിത്യനാഥും മന്ത്രിമാരും ത്രിവേണിസംഗമത്തില്‍ സ്നാനം ചെയ്തേക്കും
.തുടര്‍ന്ന് 2016ലെ സര്‍ജിക്കല്‍ സ്ട്രൈക്കിനെ ആസ്പദമാക്കിയ ബോളിവുഡ് ചിത്രം ഉറിയുടെ പ്രത്യേക പ്രദര്‍ശനം മന്ത്രിമാര്‍ കാണും. സിനിമാ പ്രദര്‍ശനത്തിന് താത്കാലിക തീയേറ്ററും തയ്യാറാക്കിയിട്ടുണ്ട്.മന്ത്രിസഭായോഗത്തിനും മന്ത്രിമാര്‍ക്ക് സ്നാനം ചെയ്യാനുമുള്ള സജ്ജീകരണങ്ങള്‍ പൂര്‍ത്തിയാക്കിയതായി ജില്ലാ മജിസ്ട്രേട്ട് സുഹാസ് എല്‍ വൈ പറഞ്ഞു.
സംസ്ഥാനത്തിന്റെ വികസന പ്രവര്‍ത്തനങ്ങളും പുണ്യാഘോഷങ്ങളും ഒന്നിച്ചാണ് മുന്നോട്ട് നീങ്ങുന്നതെന്ന സന്ദേശമാണ് ഇതിലൂടെ തങ്ങള്‍ നല്കാന് ആഗ്രഹിക്കുന്നതെന്ന് ഉത്തര്‍ പ്രദേശ് ഡെപ്യൂട്ടി മുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ പറഞ്ഞു. പ്രയാഗ്രാജില് നടക്കാനിരിക്കുന്ന ക്യാബിനറ്റ് യോഗം ഒരു സര്‍ക്കാര്‍ കെട്ടിടത്തിലായിരിക്കില്ല നടക്കുകയെന്നും അദ്ദേഹം പറഞ്ഞു. ഇതിനായി പ്രത്യേക ടെന്റ് അടിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
എല്ലാ ദിവസവും കുംഭ മേളയില്‍ 1 മുതല്‍ 2 കോടി ഭക്തജനങ്ങളാണ് വരുന്നത്.
Discussion about this post