തിരുവനന്തപുരം: മാതാ അമൃതാനന്ദമയി അയ്യപ്പ ഭക്ത സംഗമ വേദിയില്‍ നടത്തിയ പ്രസംഗത്തെ ട്രോളി ഇടതുപക്ഷ സഹയാത്രികനായ സന്ദീപാനന്ദ ഗിരി. അഖിലാണ്ഡകോടി ബ്രഹ്മാണ്ഡ നായകനെ ഇപ്പോള്‍ അക്വേറിയത്തിലെ മീനാക്കിയല്ലോ എന്നിങ്ങനെയായിരുന്നു സന്ദീപാനന്ദ ഗിരിയുടെ ഫേസ്ബുക്കിലെ ട്രോള്‍.
സ്യുച്ചിട്ടാല് ലൈറ്റ് കത്തും ലൈറ്റിട്ടാല്‍ സ്യുച്ച് കത്തൂല മക്കളേ എന്ന് പറഞ്ഞും സന്ദീപാനന്ദഗിരി അമൃതാനന്ദമയിയെ പരിഹസിക്കുന്നുണ്ട്.
https://www.facebook.com/swamisandeepanandagiri/posts/2693940627297754?__xts__[0]=68.ARB9Gsy_UOFTINeAmIBYUS9U-wyxMgSDWKCD11Zloa9KcKe1Teciu3QjJ77ALjd7WLDmG_I1xK8RDMYPCHCW8RZkOh1XZ7S_mJiLu8Hl7A4bw9f762Frs1g_6oBm9aha095rSG7Ym8bOhHQgXFPf3miMTP2zH0UQg7VOJmH5YBixh0QlmLTPIyHIV6iFxXLIPRozWEOb-WvVyvOsKoC8VHAd9AiydKgvdkqMIjIF5iAsSS3AvoWryXkf_CpSRX-sGgVulDrPD28ymch0U8-L2Yv2uiOkDATbYMIZeJAYW0hmv-u2ZDc882RVxO7aDphTI37d7VAbcEYtfoAU_RERFQ&__tn__=-R
ശബരിമല കര്‍മസമിതിയുടെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരത്ത് നടത്തിയ അയ്യപ്പ ഭക്ത സംഗമ വേദിയില്‍ അമൃതാനന്ദമയി നടത്തിയ പ്രസംഗം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു. സമുദ്രത്തിലെ മീനിനെ പോലെയല്ല ടാങ്കിലെ മത്സ്യമെന്നിങ്ങനെയായിരുന്നു ദേവതാ സങ്കല്പവുമായി ബന്ധപ്പെട്ട് അമൃതാനന്ദമയി നടത്തിയ പ്രസംഗം.ഇതിനെ പരിഹസിച്ചാണ് സന്ദീപാനന്ദഗിരി രംഗത്തെത്തിയത്. ഇടതുപക്ഷ സൈബര്‍ കേന്ദ്രങ്ങളും അമൃതാനന്ദമയിയെ പരിഹസിച്ച് രംഗത്തെത്തിയിരുന്നു.
https://www.facebook.com/swamisandeepanandagiri/photos/a.738738696151300/2693970147294802/?type=3&theater
നദിയില്‍ ഇറങ്ങി കുളിക്കുന്നതിന് പ്രത്യേകം നിബന്ധനകള്‍ ഒന്നുമില്ല. അതേസമയം നദിയിലെ വെള്ളം ഒരു സ്വിമ്മിംഗ് പൂളിലേക്ക് മാറ്റുമ്പോള്‍ അതില്‍ ക്ലോറിന്‍ ഇടണം, ഫില്‍ട്ടര്‍ ചെയ്യണം. അതില്‍ കുളിക്കാന്‍ ഇറങ്ങുന്നതിന് മുമ്പ് നമ്മള് വേറെ വെള്ളത്തില്‍ കുളിക്കണം.’ തുടങ്ങിയ അമൃതാനന്ദമയിയുടെ പരാമര്‍ശങ്ങളെല്ലാം സിപിഎമ്മുകാര്‍ പരിഹാസ രൂപേണ അവതരിപ്പിക്കുന്നുണ്ട്.
Discussion about this post