തിരുവനന്തപുരം: കേരളത്തിന്റെ സാമ്പത്തിക സ്ഥിതി അത്ര മെച്ചമല്ലെന്ന് സമ്മതിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. പ്രവാസികള്‍ കൂടുതലായി തിരിച്ചുവരുന്നതു സാമ്പത്തിക ഘടനയെ ബാധിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രവാസികളുടെ തിരിച്ചു വരവ് ഉണ്ടാക്കുന്ന പ്രശനങ്ങള്‍ കൂടി കണക്കിലെടുത്തേ പുനര്‍നിര്‍മ്മാണം സാധ്യമാകൂ. പ്രളയത്തില്‍ തകര്‍ന്ന സംസ്ഥാനത്തിനു സഹായം നല്കുന്നതില് കേന്ദ്രം നിര്‍ഭാഗ്യകരമായ സമീപനമാണു സ്വീകരിച്ചത്.
വാശിയോടെയാണു യുഎഇയുടെ 700 കോടി സഹായം കേന്ദ്രസര്‍ക്കാര്‍ വേണ്ടെന്നു വെച്ചതെന്നു മുഖ്യമന്ത്രി പറഞ്ഞു.
്
അതേസമയം സാമ്പത്തിക പ്രതിസന്ധി ഉണ്ടായിരിക്കെ സര്‍ക്കാര്‍ ആര്‍ഭാടം കുറക്കാതെ മുന്നോട്ട് പോവുകയാണെന്ന ആക്ഷേപം ശക്തമാണ്. ഐഎഎസ് ഉദ്യോഗസ്ഥരുടെ ആനുകൂല്യം വര്‍ദ്ധിപ്പിച്ചും, അനാവശ്യ കേസുകള്‍ നടത്തിയും കോടികളുടെ നഷ്ടം സര്‍ക്കാര്‍ ഉണ്ടാക്കിയെന്ന ആരോപണം ഉയര്‍ന്നിരുന്നു. മുണ്ടു മുറിക്കിയുടിക്കാന് ജനങ്ങളോട് പറയുന്ന സര്‍ക്കാര്‍ പക്ഷേ വലിയ ധൂര്‍ത്താണ് പല ഘട്ടങ്ങളിലും സ്വീകരിക്കുന്നത്.
വലിയ സാമ്പത്തീക ഞെരുക്കം നേരിടുന്നതിനിടയിലും വനിതാ മതില് പോലുള്ള പരിപാടികള്‍ നടത്തുന്നതും വിവാദമായിരുന്നു.
Discussion about this post