ചൈനയുടെ ജി.ഡി.പി കഴിഞ്ഞ 28 വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് താഴാന്‍ പോകുന്നുവെന്ന് റിപ്പോര്‍ട്ട്. 2018-2019 സാമ്പത്തിക വര്‍ഷത്തില്‍ ജി.ഡി.പി കുറയുമെന്ന് ബി.ബി.സി അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ചൈനയില്‍ ആഭ്യന്തര ആവശ്യകതകള്‍ ദുര്‍ബലമാകുന്നുണ്ട്. ഇത് കൂടാതെ അമേരിക്ക ചൈനയില്‍ ചുമത്തുന്ന തീരുവകളും ജി.ഡി.പി കുറയാന്‍ കാരണമായി. ഇതിന് മുന്‍പ് 2009ലായിരുന്നു സമാനമായ രീതിയിലുള്ള സാമ്പത്തിക തകര്‍ച്ച ചൈന നേരിട്ടത്. 2018ലെ ജി.ഡി.പി 6.6 ശതമാനമായി കുറയുമെന്ന് സാമ്പത്തിക വിദഗ്ദ്ധര്‍ വിലയിരുത്തുന്നു. 1990ലാണ് ഇത്രയും താഴ്ന്ന നിരക്കില്‍ ജി.ഡി.പി രേഖപ്പെടുത്തിയത്.
നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ഒക്ടോബര്‍-ഡിസംബര്‍ പാദത്തില്‍ 6.4 ശതമാനമായിരുന്നു ചൈനയുടെ വളര്‍ച്ചാ നിരക്ക്. രണ്ടാം പാദത്തില്‍ അത് 6.5 ശതമാനമായിരുന്നു. ഏഷ്യന്‍ ഭൂഖണ്ഡത്തില്‍ ദ്രുതഗതിയില്‍ വളര്‍ച്ച കൈവരിക്കുന്ന രണ്ട് രാജ്യങ്ങളാണ് ഇന്ത്യയുടെ ചൈനയും. ചൈനയുടെ നിലവിലുള്ള സാമ്പത്തിക തകര്‍ച്ച ഇന്ത്യയ്ക്ക് ഗുണകരമാവും.
Discussion about this post