തിരുവനന്തപുരം: ഇടത് സര്‍ക്കാര്‍ വിവിധ കേസുകളില്‍ പെടുത്തി തടവിലാക്കിയ ആയിരക്കണക്കിന് അയ്യപ്പ ഭക്തരെ തുറുങ്കില്‍ നിന്ന് മോചിപ്പിക്കാനുള്ള ശബരിമല കര്‍മ്മ സമിതിയുടെ ചലഞ്ച് ‘ശതം സമര്‍പ്പയാമി’ ഏറ്റെടുത്ത സന്തോഷ് പണ്ഡിറ്റിനെ വിമര്‍ശിച്ച ആളെ വര്‍ഗ്ഗീയ വാദി എന്ന് വിളിച്ചാണ് സന്തോഷ് പണ്ഡിറ്റ് മറുപടി നല്‍കിയത്.
കഴിഞ്ഞ ദിവസം ചലഞ്ച് ഏറ്റെടുത്ത് ശബരിമല കര്‍മ്മ സമിതിയുടെ അക്കൗണ്ടിലേക്ക് 51,000 രൂപയാണ് സന്തോഷ് പണ്ഡിറ്റ് നിക്ഷേപിച്ചത്. ഇക്കാര്യം തന്റെ ഫേസ്ബുക് പേജിലൂടെ സന്തോഷ് പണ്ഡിറ്റ് തന്നെയാണ് അറിയിച്ചത്. ഇതിന് വലിയ കയ്യടിയാണ് സോഷ്യല്‍ മീഡിയ നല്‍കിയത് ഇരുപതിനായിരത്തോളം ലൈക്കുകളും നാലയിരത്തിലധികം കമന്റുകളുമാണ് ഈ പോസ്റ്റിന് ലഭിച്ചത്. എന്നാല്‍ മോശം ഭാഷയില്‍ സന്തോഷഅ പണ്ഡിറ്റിനെ വിമര്‍ശിച്ചും ചിലര്‍ രംഗത്തെത്തി. ഇതിലൊരാളെയാണ് വര്‍ഗ്ഗീയ വാദിയുടെ കുരുപൊട്ടി എന്ന കമന്റോടെ സന്തോഷ് പണ്ഡിറ്റ് ഓടിച്ചത്. വര്‍ഗ്ഗീയ വാദിയുടെ കുരുപൊട്ടി, എല്ലാ മതങ്ങളെയും ബഹുമാനിക്കുക എന്നായിരുന്നു പണ്ഡിറ്റിന്റെ കമന്റ്.
സന്തോഷ് പണ്ഡിറ്റിന്റെ ഫേസ്ബുക്ക് പോസ്റ്റ്-
Dear facebook family,
ഞാ9 ശബരിമല ക4മ്മ സമിതിയുടെ ചാലഞ്ച് ഏറ്റെടുത്ത് 51,000/ (അമ്പത്തൊന്നായിരം രൂപ മാത്രം ) അവരുടെ അക്കൗണ്ടില്‍ നിക്ഷേപിച്ച വിവരം ഏവരേയും സന്തോഷത്തോടെ അറിയിക്കുന്നു…( അവര്‍ 100രൂപ മാത്രമാണ് ആവശ്യപ്പെട്ടിരുന്നത്…)I am very happy to േൃമnsfer Rs. 51,000/ (Rupees fitfy one Thousand only) to the Sabarimala Karma Samithi..
എല്ലാവ4ക്കും നന്മ ആശംസിക്കുന്നു..
By Santhosh Pandit
https://www.facebook.com/santhoshpandit/posts/2219466704774244?__xts__[0]=68.ARAwbTU2jhgof2g1Pi_SQBeVTWTlv3Vk46oPQvhGMuBF4-DfpMiCC-vs4MOr1imYQNnfay-da5T9wweg0nqMEk76Ub4JPZZL6aaECgwpQzyOwFUi7sGsU81bU7MlCJzUmQ89bpHYabPmDiIizaMlFppRNCtc8mNsqizEfQr7q9vzHLV20gHY-4BTAzJndP_7ONXeXLeFuYhcGMX5ydtbt_TBSVhEKqXbN_DEqxQDbmNEQKtlpL3DQEDqv4J-4lsLNiGb6t8FjULCFS2X7bAAY3PdrBO0v9mT_-hDaqwQJJQjPB69HLgbmeDUzv6xA4-ESIeJnsrUMYAVth-JWwRCXGwjHg&__tn__=-R
Discussion about this post