മുന്നോക്കക്കാരില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കുള്ള 10 ശതമാനം സംവരണം വരുന്ന ഫെബ്രുവരി മാസത്തില്‍ നടപ്പാക്കിയേക്കുമെന്ന് ബീഹാര്‍ സര്‍ക്കാര്‍ വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാര്‍ പാസ്സാക്കിയ സാമ്പത്തിക സംവരണ ബില്‍ നടപ്പിലാക്കാന്‍ പുതിയ ആക്റ്റ് കൊണ്ടുവരണണെന്ന് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഇന്നലെ നടന്ന യോഗത്തിന് ശേഷം പറഞ്ഞു. ഇതിന് വേണ്ടിയുള്ള നടപടിക്രമങ്ങള്‍ ഫെബ്രുവരിയോടെ പൂര്‍ത്തിയാക്കണമെന്നും അദ്ദേഹം പറഞ്ഞു.
മുന്നോക്കക്കാരില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം അനുവദിക്കുന്നതിലൂടെ കൂടുതല്‍ തൊഴില്‍ നല്കാന് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
8 ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനവും 5 ഏക്കറില്‍ താഴെ കാര്‍ഷിക ഭൂമിയുള്ളവരുമാണ് സംവരണത്തിന് അര്‍ഹരായിട്ടുള്ളവര്‍.
Discussion about this post