ഡല്‍ഹി: ക്ഷേത്രങ്ങളുടെ അധികാരം ദേവസ്വം ബോര്‍ഡുകളില്‍ നിന്ന് എടുത്തു മാറ്റണമെന്ന പൊതുതാല്പര്യ ഹര്‍ജി പരിഗണിക്കുന്നത് സുപ്രീം കോടതി ജനുവരി 31ലേക്കു മാറ്റി. കൊച്ചി, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡുകളിലെ അംഗങ്ങളെ തിരഞ്ഞെടുക്കുന്ന നടപടി സുതാര്യമല്ലെന്ന് ആരോപിച്ച് ബിജെപി നേതാവ് സുബ്രഹ്മണ്യന് സ്വാമിയും ടി.ജി. മോഹന്‍ദാസും നല്കിയ ഹര്‍ജികളാണ് പരിഗണിക്കാന്‍ മാറ്റിയിരിക്കുന്നത്.
സ്വയംഭരണ സ്ഥാപനങ്ങളായ ദേവസ്വം ബോര്‍ഡുകളുടെ പ്രവര്‍ത്തനത്തില്‍ ഇടപെടാറില്ലെന്നു സംസ്ഥാന സര്‍ക്കാര്‍ ചൊവ്വാഴ്ച സുപ്രീം കോടതിയില്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു. ക്ഷേത്രങ്ങളില്‍നിന്നും അല്ലാതെയും ബോര്‍ഡുകള്‍ക്കുള്ള വരുമാനത്തില്‍നിന്ന് ഒരു പൈസ പോലും സര്‍ക്കാര്‍ ട്രഷറിയിലേക്ക് അടയ്ക്കാറില്ലെന്നും ബോര്‍ഡുകളുടെ ബാങ്ക് അക്കൗണ്ടുകളിലാണു പണം നിക്ഷേപിക്കന്നതെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
ജസ്റ്റിസ് യു.യു.ലളിത് അദ്ധ്യക്ഷനായ ബഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.
Discussion about this post