വീരമൃത്യു വരിച്ച ഇന്ത്യന്‍ ജവാന്മാര്ക്ക് ശ്രദ്ധാഞ്ജലിയര്‍പ്പിക്കാന്‍ വേണ്ടി കുംഭ മേളയില്‍ ഒരു പന്തലൊരുങ്ങുന്നു. കാര്‍ഗില്‍ യുദ്ധത്തിലും മുംബൈ ആക്രമണത്തിലും വീരമൃത്യു വരിച്ച ജവാന്മാര്ക്ക് വേണ്ടിയാണ് പന്തലൊരുങ്ങുന്നത്. ഇവിടെ നൂറിലധികം ഹോമകുണ്ഡങ്ങളും ഒരുങ്ങുന്നുണ്ട്.
സന്യാസി ശ്രീ ബാലക് യോഗേശ്വര്‍ ദാസിന്റെ നേതൃത്വത്തിലാണ് ഈ പന്തലൊരുക്കിയത്. ‘പലരും അന്നദാനവും വസ്ത്രദാനവും ചെയ്യാറുണ്ട്. ചിലര്‍ ദാനമായി നല്‍കുന്നത് ധനമാണ്. എന്നാല്‍ ജവാന്മാര് ദാനമായി നല്‍കുന്നത് അവരുടെ ജീവനാണ്. അത് ചെയ്യാന്‍ ബുദ്ധിമുട്ടുള്ള കാര്യമാണ്,’ അദ്ദേഹം പറഞ്ഞു. ഇത് കൊണ്ട് തന്നെ വീരമൃത്യു വരിച്ച ജവാന്മാരുടെ ഓര്‍മ്മയിലായിരിക്കും ഇവിടെ യാഗം നടത്തുകയെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post