ലക്നൗ : അയോദ്ധ്യയിലെ ശ്രീരാമക്ഷേത്രത്തിൽ ദർശനം നടത്തി കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂർ . ഇന്ന് രാവിലെയാണ് അദ്ദേഹം ക്ഷേത്രത്തിൽ ദർശനം നടത്തിയത്. ഭഗവാൻ ശ്രീരാമന്റെ അനുഗ്രഹം രാമജന്മഭൂമിയിൽ നിന്ന് തനിക്ക് ലഭിച്ചെന്ന് അദ്ദേഹം പറഞ്ഞു
500 വർഷത്തെ ശ്രീരാമ ഭക്തരുടെ കാത്തിരിപ്പിനൊടുവിലാണ് രാമ ജന്മഭൂമിയിൽ ക്ഷേത്രം യാഥാർത്ഥ്യമായത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരാണ് പ്രാണപ്രതിഷ്ഠ ചടങ്ങിൽ പങ്കെടുത്തത്. കൂടാതെ ഇന്ന് ലക്ഷക്കണക്കിന് ഭക്തരാണ് ഓരോ ദിവസവും ഇവിടെ രാംലല്ലയെ ഒരു നോക്കു കാണാൻ എത്തുന്നത് എന്ന് കേന്ദ്ര മന്ത്രി കൂട്ടിച്ചേർത്തു.
ദ്രൗപതി മുർമു ഭാരതത്തിന്റെ രാഷ്ട്രപതിയായി
അധികാരത്തിലെത്തിയത് കോൺഗ്രസിന് ഇഷ്ടപ്പെട്ടില്ല. കോൺഗ്രസിന്റെ മുമ്പത്തെയും ഇപ്പോഴത്തെയും ദേശീയ അദ്ധ്യക്ഷൻ മാർക്ക് പ്രാണ പ്രതിഷ്ഠാ ചടങ്ങിന്റെ ക്ഷണക്കത്ത് അയച്ചിരുന്നു. എന്നാൽ ക്ഷണക്കത്ത് ലഭിച്ചില്ലെന്നാണ് കോൺഗ്രസിന്റെ വാദം. കോൺഗ്രസിന്റെ നുണവാദം രാഹുലിനു വേണ്ടി നടത്തുന്ന നുണപ്രചാരണമാണെന്നും അനുരാഗ് ഠാക്കൂർ വ്യക്തമാക്കി .ജാതിയുടെ പേരിൽ രാഷ്ട്രപതിയെ പ്രാണ പ്രതിഷ്ഠ ചടങ്ങിൽ നിന്ന് ഒഴിവാക്കിയെന്ന് രാഹുലിന്റെ ആരോപണത്തിനെതിരെയാണ് കേന്ദ്ര മന്ത്രി പ്രതികരിച്ചത്.
രാഷ്ട്രപതി ദ്രൗപതിയും മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെയും പ്രാണപ്രതിഷ്ഠ ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നു എന്ന് ജന്മഭൂമി തീർത്ത ട്രസ്റ്റുo വ്യക്തമാക്കി.
Discussion about this post