മധ്യപ്രദേശിലെ കമല്‍നാഥ് സര്‍ക്കാരിനെതിരെ ഭീക്ഷണിയുമായി ബി.എസ്.പി . കര്‍ണാടകയ്ക്ക് സമാനമായ സാഹചര്യം മധ്യപ്രദേശില്‍ ഉണ്ടാകാതെ ഇരിക്കണമെങ്കില്‍ തങ്ങളുടെ എം.എല്‍.എമാര്‍ക്ക് മന്ത്രിസ്ഥാനം നല്‍കണമെന്നാണ് ആവശ്യം . ധമോഹില് നിന്നുമുള്ള ബി.എസ്.പി എം.എല്‍.എയായ രമാഭായി ആഹിര്‍ ആണ് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത് .
മദ്ധ്യപ്രദേശില്‍ ബി.എസ്.പിയുടെയും മായാവതിയുടെയും പിന്തുണയോടെയാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിച്ചിരിക്കുന്നത് . സര്‍ക്കാരില്‍ രണ്ട് ബി.എസ്.പി എം.എല്‍.എമാര്‍ക്കും മന്ത്രിസ്ഥാനം നല്‍കണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു എങ്കിലും ആവശ്യം അംഗീകരിക്കപ്പെട്ടില്ല .
വാഗ്ദാനം ചെയ്ത മന്ത്രിസ്ഥാനം തന്നില്ലെങ്കില്‍ താനും മറ്റുള്ളവരും സര്‍ക്കാരിനെതിരെ രംഗത്തെത്തുമെന്ന് രമാഭായി ആഹിര്‍ പറയുന്നു . സര്‍ക്കാരിനെ ശക്തമാക്കണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ എല്ലാവരയൂം തൃപ്തിപ്പെടുത്തുകയെന്നത് മുഖ്യമന്ത്രിയുടെ കടമയാണെന്നും അതുകൊണ്ട് ഉടന്‍ തന്നെ ബി.എസ്.പി എം.എല്‍.എമാര്‍ക്ക് മന്ത്രിസ്ഥാനം നല്‍കണമെന്നും രമാഭായി ആഹിര്‍ വ്യക്തമാക്കി .
114 സീറ്റ് നേടി ഒറ്റക്കക്ഷിയായ കോണ്‍ഗ്രസിന് ഭൂരിപക്ഷത്തിന് രണ്ട് സീറ്റുകളുടെ കുറവുള്ള പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസിന് ബി.എസ്.പി പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു .
Discussion about this post