തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശം ഉയര്‍ത്തി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 28 വണ്ടികളുടെ സുരക്ഷിതത്വത്തില്‍ മുഖ്യമന്ത്രി സഞ്ചരിക്കുന്ന ഗതിക്കേടാണ് കേരളത്തിലുള്ളതെന്ന് ചെന്നിത്തല പറഞ്ഞു. സെക്രട്ടറിയേറ്റിന് മുന്നില്‍ യുഡിഎഫ് നടത്തിയ ഉപരോധ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ചെന്നിത്തല.
‘എന്താണ് ഈ നാട്ടില്‍ നടക്കുന്നത്. 28 വണ്ടികളുടെ സുരക്ഷിതത്വത്തില്‍ മുഖ്യമന്ത്രി സഞ്ചരിക്കുന്ന ഗതിക്കേടാണ് കേരളത്തിലുള്ളത്. ഈ പിണറായി വിജയനെ ആരെന്ത് ചെയ്യാനാണ്. ഊരിപിടിച്ച കത്തിയും വാളുമൊക്കെ നേരിട്ടയാളാണ് പിന്നെ എന്തിനാണ് 28 പൊലീസ് വണ്ടികളുമായി നടക്കുന്നത്. മുഖ്യമന്ത്രിക്ക് സുരക്ഷ വേണ്ട എന്നൊന്നും ഞാന്‍ പറയില്ല. പക്ഷേ ഒരു മര്യാദ വേണ്ടേ?’ ചെന്നിത്തല ചോദിച്ചു.
ഭരണ സ്തംഭനം മറക്കാനാണ് മുഖ്യമന്ത്രി ശബരിമല വിഷയം ഊതി കത്തിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു. ബിജെപിയെ വളര്‍ത്തി കോണ്‍ഗ്രസിനെ തളര്‍ത്താം എന്നു മുഖ്യമന്ത്രി കരുതേണ്ട. ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസ് തകരില്ല. വ്യക്തിത്വവും നട്ടെല്ലുമുള്ള ഒരു മന്ത്രിയും പിണറായി മന്ത്രിസഭയില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Discussion about this post