ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന വേളയില്‍ പ്രചരണത്തില്‍ ബി.ജെ.പി മുന്നില്‍ നില്ക്കുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിന് വേണ്ടി എല്ലാ ചാര്‍ട്ടേഡ് വിമാനങ്ങളും ബി.ജെ.പി ബുക്ക് ചെയ്തിരിക്കുകയാണെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കുന്നു. ബി.ജെ.പിയും മറ്റ് പാര്‍ട്ടികളും തമ്മില്‍ തുല്യതയില്ലാത്ത തരത്തിലാണ് മത്സരം നടക്കുന്നതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആനന്ദ ശര്‍മ്മ പറഞ്ഞു.
പ്രചരണത്തിന് വേണ്ടിയും പരസ്യങ്ങള്‍ക്ക് വേണ്ടിയും 4,000 കോടി രൂപ ബി.ജെ.പി ഉപയോഗിച്ചിട്ടുണ്ടെന്ന് കോണ്‍ഗ്രസിന്റെ പ്രചാരണ കമ്മിറ്റിയുടെ തലവന്‍ കൂടിയായ ആനന്ദ ശര്‍മ്മ പറഞ്ഞു. ബഹുരാഷ്ട്ര കമ്പനികളായ നെറ്റ്ഫ്ളിക്സ്, ആമസോണ്‍, യൂണിലിവര്‍ എന്നീ കമ്പനികള്‍ ചിലവാക്കുന്നതിനെക്കാള് കൂടുതലാണ് ബി.ജെ.പി ചിലവാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
എന്നാല്‍ ജനങ്ങളുടെ സ്നേഹവും പിന്തുണയും നേടിക്കൊണ്ട് ബി.ജെ.പിയെ കോണ്‍ഗ്രസ് പരാജയപ്പെടുത്തുമെന്നും ആനന്ദ ശര്‍മ്മ പറഞ്ഞു. ഫെബ്രുവരി രണ്ടാം പകുതിയോടെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിക്കാനാണ് കോണ്‍ഗ്രസിന്റെ പദ്ധതി.
Discussion about this post