സി.ബി.ഐയുടെ ഇടക്കാല ഡയറക്ടറായി നാഗേശ്വര്‍ റാവുവിനെ നിയമിച്ച തീരുമാനത്തെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജിയുടെ വാദം കേള്‍ക്കുന്നതില്‍ നിന്നം ജസ്റ്റിസ് എ.കെ.സിക്രിയും പിന്മാറി. സി.ബി.ഐ മേധാവിയെ നിയമിക്കുന്ന സമിതിയില്‍ എ.കെ.സിക്രിയും അംഗമായതിനെത്തുടര്‍ന്നാണ് അദ്ദേഹവും പിന്മാറിയത്. സി.ബി.ഐ മേധാവിയായിരുന്ന അലോക് വര്‍മ്മയെ നീക്കാന്‍ ചേര്‍ന്ന ഉന്നതതല സമിതിയില്‍ ചീഫ് ജസ്റ്റിസിന്റെ പ്രതിനിധിയായി വന്നത് ജസ്റ്റിസ് സിക്രിയായിരുന്നു.
കേസിന്റെ വാദം കേള്‍ക്കാനുള്ള പുതിയ ബെഞ്ചിന് ചീഫ് ജസ്റ്റിസ് രൂപം നല്‍കും. തുടര്‍ന്നായിരിക്കും ഇതിന്റെ വാദം നടക്കുകയെന്ന് എ.കെ.സിക്രി അറിയിച്ചു.
നാഗേശ്വര റാവുവിന്റെ നിയമനത്തെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജി സന്നദ്ധ സംഘടനയായ കോമണ്‍കോസാണ് നല്‍കിയത്. കോമണ്‍കോസിന് വേണ്ടി അഭിഭാഷകനായ പ്രശാന്ത് ഭൂഷണാണ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഇടക്കാല ഡയറക്ടറെ നിയമിക്കേണ്ടത് പ്രധാനമന്ത്രി അധ്യക്ഷനായ ഉന്നതാധികാര സമിതിയാണെന്നും നാഗേശ്വര്‍ റാവുവിനെ നിയമിച്ചത് അങ്ങനെയല്ലെന്നും കോമണ്‍കോസ് വാദിക്കുന്നു.
ഇതിന് മുന്‍പ് കേസിന്റെ വാദം കേള്‍ക്കുന്നതില്‍ നിന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് പിന്മാറിയിരുന്നു.
Discussion about this post