യുപിയില്‍ തകര്‍ന്നടിഞ്ഞാലും ബിജെപി കരയറുമെന്ന് സൂചന നല്കി സിവോട്ടര്‍ തെരഞ്ഞെടുപ്പ് സര്‍വ്വേ. യുപിയില്‍ വിശാല സഖ്യം വലിയ നേട്ടം കൈവരിച്ചാലും എന്‍ഡിഎ അധികാരത്തിലെത്തുന്നത് തടയാനാവില്ല എന്നാണ് ഈയിലെ പുറത്തു വന്ന സര്വ്വകളെല്ലാം അക്കമിട്ട് പറയുന്നത്.
ഇന്നലെ പുറത്ത് വന്ന സീ വോട്ടര്‍ സര്‍വ്വേയില്‍ എന്ഡിഎയ്ത്ത് ഭൂരുപക്ഷം നേടാനാവില്ലെന്ന് വ്യക്തമാക്കുന്നു. എന്നാല്‍ നവീന്‍ പട്നായിക്(ബിജെഡി) കെസിആര്‍ രാജ്മോഹന്‍ റെഡി,തുടങ്ങിയവരുടെ പിന്തുണയോടെ എന്‍ഡിഎ അധികാരം പിടിക്കുമെന്ന സൂചനയാണ് നല്‍കുന്നത്. ഈ നേതാക്കളും കക്ഷികളും ഇപ്പോഴത്തെ സ്ഥിതിയില്‍ ബിജെപിക്കൊപ്പം നില്‍ക്കുമെന്ന് തന്നെയാണ് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്. ഇനിയുള്ള ദിവസങ്ങളില്‍ നരേന്ദ്രമോദിയും ബിജെപിയും പ്രതിച്ഛായ മെച്ചപ്പെടുത്തുമെന്നതിനാല്‍ എന്‍ഡിഎ തനിച്ച് വീണ്ടും ഭരണത്തില്‍ തുടരാനുള്ള സാധ്യത തള്ളി കളയാനാവില്ലെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. യുപിഎ അടങ്ങുന്ന വിശാല സഖ്യത്തിന് ഭൂരിപക്ഷം ലഭിക്കുമെന്ന് ഒരു സര്‍വ്വേകളും പറയുന്നില്ല. മറിച്ച് എന്‍ഡിഎ ഭൂരിപക്ഷത്തിന് അടുത്തുണ്ടെന്ന് സര്‍വ്വേകള്‍ അടിവരയിടുന്നു.
ഇന്നലെ പുറത്ത് വന്ന സീവോട്ടര്‍ സര്‍വ്വേ നോക്കാം. 233 പേര് എന്‍ഡിഎയില്‍ നിന്ന് ലോകസഭയിലെത്തുമെന്ന് സര്‍വ്വേ പറയുന്നു. യുപിഎ ആകട്ടെ വെറും 167 സീറ്റുകളില്‍ ഒതുങ്ങും. മറ്റ് പാര്‍ട്ടികള്‍ 143 സീറ്റുകള്‍ നേടും. ഈ മറ്റ് പാര്‍ട്ടികളില്‍ വലിയൊരു വിഭാഗം എന്ഡിഎയെയേ പിന്തുണക്കുന്നവയാണെന്നതാണ് പ്രതിപക്ഷ സഖ്യ പ്രതീക്ഷകള്‍ തകര്‍ക്കുന്നത്. യുപിഎ ആകട്ടെ നിലമെച്ചപ്പെടുത്താനുള്ള സാധ്യത വിരളമാണ്. വിശാല സഖ്യത്തില്‍ വലിയ തോതില്‍ വിള്ളല്‍ പ്രകടമായി കഴിഞ്ഞു.
യുപിയിലെ ബിഎസ്പി-എസ്പി സഖ്യം തമ്മില്‍ തല്ല് തുടങ്ങിയെന്നാണ് ബിജെപി കേന്ദ്രങ്ങള്‍ പറയുന്നത്. യുപിയില്‍ ഇപ്പോഴത്തെ നിലയില്‍ തന്നെ വലിയ മുന്നേറ്റം ഉണ്ടാക്കാമെന്ന പ്രതീക്ഷ സഖ്യത്തിനില്ല. ബിജെപി വലിയ തോതില്‍ പിന്നിലാകുമെന്ന മാധ്യമപ്രചരണം മുഖവിലക്കെടുക്കാനാവില്ലെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു. യോഗി ആദിത്യനാഥിനും, നരേന്ദ്രമോദിയ്ക്കും പിന്തുണ ഏറിവരികയാണെന്ന് യുപിയില്‍ നിന്നുള്ള സര്‍വ്വേകളില്‍ വ്യക്തമായിരുന്നു. ഉപതെരഞ്ഞെടുപ്പ് പോലയല്ലാ പൊതു തെരഞ്ഞെടുപ്പ് എന്ന് മനസിലാക്കണമെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. യുപിയില്‍ കോണ്‍ഗ്രസ് വിശാല സഖ്യത്തിലില്ല. മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസുമായി സഖ്യത്തിനില്ലെന്ന് എസ്പി വ്യക്തമാക്കി. തെലങ്കാനയിലും കോണ്‍ഗ്രസ് തനിച്ചാണ് മത്സരിക്കുന്നത്. ഗുജറാത്തിലും, ബീഹാറിലും, മധ്യപ്രദേശിലും എന്‍ഡിഎ വലിയ കുതിച്ചു ചാട്ടമുണ്ടാക്കും. കര്‍ണാടകയിലും അപ്രതീക്ഷിതമായ കുതിപ്പ് ബിജെപി നടത്തിയേക്കും. ബംഗാളിലും, കേരളത്തിലും ബിജെപി ജയം പ്രതീക്ഷിക്കുന്നുണ്ട്.
ഇപ്പോഴത്തെ സര്‍വ്വേകളില്‍ ബിജെപിയ്ക്ക് വലുതായ ആശങ്കയില്ല. സംവരണത്തിലൂടെ മുന്നോക്ക വോട്ടുകള്‍ കൂടുതലായി ലഭിക്കും. രാമജന്മഭൂമി ക്ഷേത്ര നിര്‍മ്മാണവും അനുകൂല ഘടകമാവും, കര്‍ഷകര്‍ക്ക് പണം നേരിട്ട് ബാങ്കിലിട്ട് നല്കുന്ന പദ്ധതിയുടെ പ്രഖ്യാപനം ഉടനുണ്ടാകും. വിവിധ ക്ഷേമ പെന്‍ഷനുകളില്‍ വലിയ വര്‍ധനയാണ് വരുത്തുന്നത്. വികസനം തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ മുഖ്യവിഷയങ്ങളിലൊന്നായി ഉയര്‍ത്താനുള്ള നീക്കവും വിജയിച്ചാല്‍ ബിജെപി അവസാന ഘട്ടത്തില്‍ ഏറെ മുന്നിലെത്തുമെന്ന് തന്നെയാണ് കണക്കു കൂട്ടല്‍.
Discussion about this post