ഗോവയിലെ ബീച്ചുകളില്‍ പരസ്യമായി മദ്യപിക്കുന്നവര്‍ക്കെതിരെ നടപടിയുമായി സംസ്ഥാനസര്‍ക്കാര്‍ . ബീച്ചുകളില്‍ ഭക്ഷണം പാചകം ചെയ്യുന്നതും പരസ്യമായി മദ്യപിക്കുന്നതും നിരോധിക്കാന്‍ ഒരുങ്ങുകയാണ് സംസ്ഥാന സര്‍ക്കാര്‍ . ഇത്തരം പ്രവര്‍ത്തികളില്‍ പിടിക്കപ്പെട്ടാല്‍ രണ്ടായിരം രൂപ പിഴയോ മൂന്ന് മാസം തടവോ വ്യവസ്ഥ ചെയ്യുന്ന ഭേദഗതിയ്ക്ക് സംസ്ഥാന മന്ത്രിസഭ അംഗീകാരം നല്കി .
ജനുവരി 29 ന് ചേരുന്ന നിയമസഭാ സമ്മേളനത്തില്‍ ഭേദഗതി അവതരിപ്പിക്കുമെന്ന് വിനോദസഞ്ചാര വകുപ്പ്മന്ത്രി മനോഹര്‍ അജ്ഗാവോങ്കാര് വ്യക്തമാക്കി .
ബീച്ചുകളില്‍ പരസ്യമായി മദ്യപാനം നടത്തി കുപ്പികള്‍ പൊട്ടിച്ചിടുന്നത് വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു നിയമം കൊണ്ടുവാന്‍ ആലോചിച്ചത് . ഇതിനായി രെജിസ്ട്രേഷന് ഓഫ് ടൂറിസം ട്രേഡ് ആക്ടില്‍ ഭേദഗതി വരുത്തിയാണ് ബീച്ചുകളില്‍ മദ്യപാനത്തിനും പാചകം ചെയ്യുന്നതിനും സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്താന്‍ ഒരുങ്ങുന്നത് .
Discussion about this post