യുപിയില്‍ നേട്ടമുണ്ടാക്കാനുള്ള തുരുപ്പ് ചീട്ടായി പ്രിയങ്ക റോബര് വധേയകെ കോണ്‍ഗ്രസ് രംഗത്തിറങ്ങുന്നത് ബിജെപിയ്ക്ക് തിരിച്ചടിയാകുമെന്ന് കോണ്‍ഗ്രസ് അവകാശപ്പെടുമ്പോഴും അത് ബിജെപിയ്ക്ക് ഗുണമാണ് ഉണ്ടാക്കുക എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.
ബിഎസ്പി-എസ്പി സഖ്യത്തില്‍ കോണ്‍ഗ്രസിനെ കൂടി അംഗമാക്കാനുള്ള അവസാന സാധ്യതയും പ്രിയങ്ക റോബര്‍ട്ട് വധേരയുടെ വരവോടെ ഇല്ലാതാകും
ചില മണ്ഡലങ്ങളിലെങ്കിലും കോണ്‍ഗ്രസ് ശക്തമാണ് എന്നിരിക്കെ അവിടെ ബിജെപി വിരുദ്ധവോട്ടുകള്‍ ഭിന്നിപ്പിക്കപ്പെടും ഇത് ബിജെപിയുടെ ജയശാധ്യത കൂട്ടും
കോണ്‍ഗ്രസുകാരെ സംബന്ധിച്ച് യുപിയിലെ നേട്ടം അവരുടെ പ്രസ്റ്റീജ് പ്രശ്നമാവുകയാണ് പ്രിയങ്കയുടെ വരവോടെ. റായ്ബറേളിയും, അമേഥിയിലും ജയിക്കാനുള്ള സാധ്യത ഒഴിച്ച് മറ്റ് മണ്ഡലങ്ങളില്‍ നിലവില്‍ കോണ്‍ഗ്രസിന് വലിയ സാധ്യതകളില്ല. എന്നാല്‍ പ്രിയങ്ക പ്രചരണത്തിനെത്തുന്നതോടെ ഇതില്‍ മാറ്റമുണ്ടാകുമെന്നാണ് വിലയിരുത്തല്‍. ബിഎസ്പി-എസ്പി ശക്തി കേന്ദ്രങ്ങളിലാണ് കോണ്‍ഗ്രസിനും വേരോട്ടമുള്ളത്. ഈ സാഹചര്യത്തില്‍ പല മണ്ഡലങ്ങളും കോണ്‍ഗ്രസ് ബിഎസ്പി-എസ്പി വോട്ടുകള്‍ പെട്ടിയിലാക്കും. ഇത് ബിജെപിയ്ക്ക് നേട്ടമുണ്ടാക്കും. പ്രിയങ്ക വന്നതോടെ മായാവതിയ്ക്കും അസ്വസ്ഥത കൂടുകയാണ്. മായാവതിയെ ഉയര്‍ത്തിക്കാട്ടിയുള്ള പ്രചരണത്തിന് ബദലാവുക പ്രിയങ്കയുടെ സാന്നിധ്യമാകും. മൂന്നാമതൊരു നേതാവിനെ കൂടി സ്വന്തം പക്ഷത്ത് വളര്‍ത്തിയെടുക്കാന്‍ മമതയ്ക്ക് താല്പര്യമുണ്ടാവില്ല. പ്രിയങ്കയുടെ വരവോടെ നേരത്തെ ഉണ്ടായിരുന്ന നീക്ക് പോക്ക് സാധ്യത പോലും ഇല്ലാതായേക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്. പ്രിയങ്ക ആള്‍ക്കൂട്ടത്തെ ആകര്‍ഷിക്കുന്നുവെങ്കില്‍ അത് മായാവതി്ക്കും അഖിലേഷിനും തിരിച്ചടിയാകുമെന്നാണ് നേതാക്കളുടെ അഭിപ്രായം.
ഇന്ദിരയ്ക്ക് ശേഷം പ്രിയങ്ക എന്ന മുദ്രാവാക്യത്തെ പേടിക്കേണ്ടത് ബിഎസ്പിയും, എസ്പിയുമാണ്. മോദി യോഗി പ്രഭാവത്തില്‍ സര്‍വ്വ ശക്തിയോടെ ബിജെപി രംഗത്തിറങ്ങുന്നതോടെ പല മണ്ഡലങ്ങളിലും ത്രി കോണ മത്സരത്തിന് വഴിയൊരുങ്ങും. ഇത് ബിജെപി ജയിത്തിന് വഴിവെക്കുകയും ചെയ്യും.
സംഘടനാ ബലമില്ലാതെ യുപിയില്‍ അങ്കത്തിനിറങ്ങുന്ന കോണ്‍ഗ്രസിന് ജയം എളുപ്പമല്ലെങ്കിലും, മോദി വിരുദ്ധ വോട്ടുകള്‍ ഭിന്നിപ്പിക്കാനാവും. ഇതോടെ വിശാലസഖ്യം സാധ്യതകള്‍ക്കും വലിയ തിരിച്ചടിയാവുകയാണ്.
Discussion about this post