തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചൂട് വര്‍ധിപ്പിച്ചുകൊണ്ട് കോണ്‍ഗ്രസിനെതിരെ പരിഹാസവുമായി ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ രംഗത്ത്. കേന്ദ്ര സര്‍ക്കാരിന്റെ വണ്‍ റാങ്ക് വണ്‍ പെന്ഷന് (ഒ.ആര്.ഒ.പി) പദ്ധതി എന്നത് കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം എന്താണെന്ന് അമിത് ഷാ വിവരിച്ചു. കോണ്‍ഗ്രസിന്റെ ഒ.ആര്.ഒ.പി എന്നത് ഒണ്‍ലി രാഹുല്‍ ഒണ്‍ലി പ്രിയങ്ക എന്നതാണെന്ന് അമിത് ഷാ പറഞ്ഞു. ഇത് അണികള്‍ ആവേശത്തോടെയാണ് ഏറ്റെടുത്തത്. ഹിമാചല്‍ പ്രദേശില്‍ ഒരു സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അമിത് ഷാ.
മോദി സര്‍ക്കാര്‍ കേന്ദ്രത്തില്‍ വന്ന് ഒരു വര്‍ഷ തികഞ്ഞപ്പോഴേക്കും ഒ.ആര്.ഒ.പി പദ്ധതി നടപ്പാക്കിയെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസ് സര്‍ക്കാര്‍ 55 കൊല്ലമായി ഇന്ത്യ ഭരിച്ചിട്ടും ദാരിദ്ര്യം ഇല്ലാതാക്കാന്‍ സാധിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ എല്ലാ വീടുകളിലും ഗ്യാസ് സിലിണ്ടറുകള്‍ എത്തിക്കാന്‍ പോലും കോണ്‍ഗ്രസിനായില്ലെന്ന് അദ്ദേഹം പറഞ്ഞു. ദാരിദ്ര്യം തുടച്ച് നീക്കാനായി പ്രവര്‍ത്തിക്കുന്നത് തങ്ങളാണെന്ന് അമിത് ഷാ ചൂണ്ടിക്കാട്ടി.
ഇത് കൂടാതെ ജവഹര്‍ലാല്‍ നെഹ്രു യൂണിവേഴ്സിറ്റിയില്‍ രാജ്യ വിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കിയ വിദ്യാര്‍ത്ഥികളെ രാഹുല്‍ ഗാന്ധി പിന്തുണച്ചുവെന്ന് അമിത് ഷാ ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി നരേന്ദ്ര മോദി ‘മെയ്ക്ക് ഇന്‍ ഇന്ത്യ’യ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുമ്പോള്‍ രാഹുല്‍ ഇന്ത്യെ നശിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
Discussion about this post