ഇന്ത്യയില്‍ ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ പാക്കിസ്ഥാന് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനകളുടെ ആക്രമണമുണ്ടായേക്കുമെന്ന് യു.എസ് നാഷണല്‍ ഇന്റലിജന്‍സ് ഏജന്‍സി മുന്നറിയിപ്പ് നല്കി. ഇന്ത്യ കൂടാതെ അഫ്ഗാനിസ്ഥാനിലും ആക്രമണമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടര്‍ ഡാന്‍ കോട്സ് അറിയിച്ചു.
ഭീകരവാദത്തെ പിന്തുണയ്ക്കുന്ന പാക്കിസ്ഥാന്റെ നിലപാടാണ് സംഘടനകള്‍ക്ക് ശക്തി നല്‍കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. താലീബാനെ പോലുള്ള സംഘടനകള്‍ പാക്കിസ്ഥാനില്‍ അഭയം പ്രാപിച്ചുകൊണ്ട് യു.എസിനെതിരെ വരെ നീക്കങ്ങള്‍ നടത്തിയേക്കാമെന്നും ഡാന്‍ കോട്സ് പറയുന്നു. ഇത് ഭീകരവാദത്തിനെതിരെ യു.എസ് നടത്തുന്ന പ്രവൃത്തികളെ മോശമായി ബാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യസുരക്ഷയ്ക്ക് തലവേദനയായ സംഘടനകളെ ഒഴികെ ബാക്കിയുള്ള ഭീകര സംഘടനകളെ പാക്കിസ്ഥാന് പിന്തുണയ്ക്കുന്നുവെന്ന് ഡാന്‍ കോട്സ് കുറ്റപ്പെടുത്തി. ആഗോള തലത്തിലുള്ള ഭീകരവാദ ഭീഷണിയെപ്പറ്റിയുള്ള റിപ്പോര്‍ട്ട് ഡാന്‍ കോട്സും മറ്റ് യു.എസ് ഇന്റലിജന്‍സ് മേധാവികളും സെനറ്റ് സെലക്ട് കമ്മിറ്റിയ്ക്ക് സമര്‍പ്പിച്ചിരുന്നു.
Discussion about this post