അന്തരിച്ച കമ്മ്യൂണിസ്റ്റ് നേതാവ് സൈമണ്‍ ബ്രിട്ടോയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ഭാര്യ സീനാ ഭാസ്ക്കര്‍. സൈമണ്‍ ബ്രിട്ടോയ്ക്ക് ഹൃദയസംബന്ധമായ അസുഖമുണ്ടായിരുന്നില്ലെന്ന് സീനാ ഭാസ്ക്കര്‍ വ്യക്തമാക്കി. സൈമണ്‍ ബ്രിട്ടോയ്ക്ക് ശരിയായ പരിചരണം ലഭിച്ചില്ലായെന്നും അവര്‍ വ്യക്തമാക്കി. മരണത്തില്‍ അന്വേഷണം വേണമെന്നും അവര്‍ ആവശ്യപ്പെട്ടു.
സൈമണ്‍ ബ്രിട്ടോയുടെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റില്‍ അദ്ദേഹം ഒരു ഹൃദ്രോഗിയാണെന്ന് പറയുന്നുണ്ട്. എന്നാല്‍ സര്‍ട്ടിഫിക്കറ്റില്‍ ദുരൂഹതയുണ്ടെന്ന് സീനാ ഭാസ്ക്കര്‍ പറയുന്നു.
സൈമണ്‍ ബ്രിട്ടോയ്ക്ക് അസ്വസ്ഥതയുണ്ടായപ്പോള്‍ ഓക്സിജന്‍ ഉള്ള ആംബുലന്‍സായിരുന്നു ആവശ്യപ്പെട്ടത്. എന്നാല്‍ ഓക്സിജന്‍ ഇല്ലാത്ത ആംബുലന്‍സാണ് വന്നതെന്ന് സീനാ ഭാസ്ക്കര്‍ പറഞ്ഞു. ചില കാര്യങ്ങള്‍ താന്‍ അറിഞ്ഞുവെന്നും അതിന്റെ സത്യാവസ്ഥയെന്താണെന്ന് തനിക്ക് അറിയണമെന്നും സീനാ ഭാസ്ക്കര്‍ പറഞ്ഞു.
മരണദിവസം രാവിലെ മുതല്‍ ബ്രിട്ടോയ്ക്ക് ശ്വാസ തടസ്സമുണ്ടായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും കൃത്യ സമയത്തെത്തിച്ചിരുന്നില്ലായെന്ന് പലരും പറയുന്നുവെന്ന് സീനാ ഭാസ്ക്കര്‍ പറഞ്ഞു. താന്‍ ബ്രിട്ടോയെ തനിച്ചാക്കി എന്ന് ബ്രിട്ടോയുടെ കൂടെയുണ്ടായിരുന്നു അജിത എന്ന സ്ത്രീ പറഞ്ഞുവെന്ന് അവര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ കഴിഞ്ഞ 25 വര്‍ഷമായി താന്‍ ബ്രിട്ടോയുടെ കൂടെയുണ്ടെന്ന് സീന പറയുന്നു.
ബ്രിട്ടോ അന്തരിച്ച ഡിസംബര്‍ 31, 2018ന് സീന ബീഹാറിലായിരുന്നു. അന്ന് രാവില ബ്രിട്ടോയെ ഫോണ്‍ വിളിച്ചപ്പോള്‍ എന്തോ അസ്വസ്ഥതയുണ്ടെന്ന് തനിക്ക് തോന്നിയെന്നും സീന പറയുന്നു.
Discussion about this post