ശബരിമലയില്‍ പ്രശ്നങ്ങളുണ്ടാകാന്‍ കാരണം സുപ്രീം കോടതിയുടെ വിധിയാണെന്ന് ദേശീയ ന്യൂനപക്ഷ കമ്മീഷന് വൈസ് ചെയര്മാന് ജോര്‍ജ് കുര്യന് അഭിപ്രായപ്പെട്ടു. ഇത് ചൂണ്ടിക്കാട്ടി കേന്ദ്ര മന്ത്രി രാജ്നാഥ് സിംഗിന് അദ്ദേഹം ഒരു കത്തുമയച്ചിട്ടുണ്ട്. ജനാധിപത്യത്തെ താങ്ങി നിര്‍ത്തുന്ന തൂണുകളിലൊന്ന് കൈക്കൊണ്ട തീരുമാനത്തിന്റെ ഫലമായി കേരളത്തില്‍ വലിയ പ്രശ്നങ്ങളാണുണ്ടായതെന്നും അദ്ദേഹം പറയുന്നു.
സുപ്രീം കോടതിയുടെ തീരുമാനം മൂലം കേരളം നിലവില്‍ എപ്പോള്‍ വേണമെങ്കിലും പൊട്ടിത്തെറിക്കാവുന്ന ഒരു വെടിമരുന്ന ശാലയായി മാറിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇത് കൂടാതെ കേരളത്തിലെ ന്യൂനപക്ഷത്തിന് ശബരിമലയിലെ പ്രശ്നവുമായി യാതൊരു ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ശബരിമല വിഷയവുമായി നടന്ന പ്രശ്നങ്ങള്‍ ന്യൂനപക്ഷത്തെയും ബാധിച്ചിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കൂടാതെ ശബരിമല വിഷയം മുതലെടുത്ത് വര്‍ഗ്ഗീയ ധ്രുവീകരണത്തിനും കലാപത്തിനുമുള്ള ശ്രമങ്ങള്‍ ചില രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തിയതായും ജോര്‍ജ് കുര്യന് കുറ്റപ്പെടുത്തി.
Discussion about this post