കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര മന്ത്രി അനന്ത്കുമാര്‍ ഹെഗ്‌ഡെ രംഗത്ത്. രാഹുലിന്റെ അച്ഛന്‍ രാജീവ് ഗാന്ധി മുസ്ലീമും അമ്മ സോണിയാ ഗാന്ധി കൃസ്ത്യാനിയുമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അങ്ങനെയെങ്കില്‍ മകനായ രാഹുല്‍ എങ്ങനെയാണ് ബ്രാഹ്മണനാകുന്നതെന്ന് അദ്ദേഹം ചോദിച്ചു. ഹുബ്ബള്ളിയില്‍ പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഹുലിനെ പോലുള്ള സങ്കരയിനം കോണ്‍ഗ്രസിലല്ലാതെ മറ്റെവിടെയും കാണാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ കാര്യങ്ങള്‍ നമുക്ക് അറിയാമെങ്കിലും തലയ്ക്കകത്ത് ഒന്നുമില്ലാത്ത രാഹുലിന് ഇതൊന്നും മനസ്സിലാകില്ലെന്നും ഹെഗ്‌ഡെ പറഞ്ഞു.
അതേസമയം അനന്ത്കുമാര്‍ ഹെഗ്‌ഡെ വിവാദ പരാമര്‍ശങ്ങള്‍ മാത്രമാണഅ നടത്തുന്നതെന്നും ഇതുപോലുള്ളവര്‍ ഇന്ത്യക്കാര്‍ക്ക് ശല്യമാണെന്നും രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതുപോലുള്ളവര്‍ കേന്ദ്ര മന്ത്രിയാവാന്‍ യോഗര്യല്ലെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.
Discussion about this post