മോദി സര്‍ക്കാര്‍ കൊണ്ടുവന്ന ബിനാമി വിരുദ്ധ നിയമപ്രകാരം ഇതിനോടകം രാജ്യത്ത് 6,900 കോടിയുടെ വസ്തുവകകള്‍ കണ്ടകെട്ടിയെന്ന് ആദായ നികുതി വകുപ്പ് വ്യക്തമാക്കി. ബിനാമി ഇടപാടുകള്‍ നടത്തുന്നവര്‍ക്ക് ഏഴ് വര്‍ഷം വരെ തടവും ഇടപാടിന്റെ 25 ശതമാനം പിഴയും ഒടുക്കേണ്ടി വരുമെന്നും ആദായ നികുതി വകുപ്പ് വ്യക്തമാക്കി. കൂടാതെ ആദായ നികുതി വകുപ്പിന്റെ മുന്നില്‍ തെറ്റായ വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് അഞ്ച് വര്‍ഷം വരെ തടവും ബിനാമി സ്വത്തിന്റെ 10 ശതമാനം വിലയും ഒടുക്കേണ്ടി വരുമെന്നും നിയമം വ്യക്തമാക്കുന്നു.
നവംബര്‍ 1, 2016നായിരുന്നു മോദി സര്‍ക്കാര്‍ ബിനാമി വിരുദ്ധ നിയമം കൊണ്ടുവന്നത്. ബിനാമി ഇടപാടുകള്‍ പൂര്‍ണ്ണമായും നിര്‍ത്തലാക്കാന്‍ ഇന്ത്യന്‍ പൗരന്മാര് പ്രയത്നിക്കണമെന്ന് ആദായ നികുതി വകുപ്പ് പറയുന്നു. 1961ലെ ആദായി നികുതി ആക്റ്റിന് പുറമെയാണ് 2016ലെ ബിനാമി വിരുദ്ധ നിയമം കൊണ്ടുവന്നത്.
Discussion about this post