പ്രതിരോധത്തിന് ശക്തി പകര്‍ന്ന് കോണ്ട് മോദി സര്‍ക്കാരിന്റെ ബജറ്റ്. ചരിത്രത്തിലാദ്യമായി 3 ലക്ഷം കോടി രൂപയാണ് പ്രതിരോധ മേഖലയ്ക്ക് വേണ്ടി മാറ്റിവെച്ചിരിക്കുന്നത്. ബജറ്റ് അവതരിപ്പിക്കുന്ന വേളയില്‍ കേന്ദ്ര മന്ത്രി പീയൂഷ് ഗോയലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
40 കൊല്ലമായി നടപ്പിലാകാതിരുന്ന വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ (ഒ.ആര്‍.ഒ.പി) പദ്ധതി മോദി സര്‍ക്കാര്‍ നടപ്പാക്കിയെന്ന് പീയൂഷ് ഗോയല്‍ ചൂണ്ടിക്കാട്ടി. പദ്ധതിയുടെ കീഴില്‍ 35,000 കോടി രൂപ ഇതിനോടകം സൈനികര്‍ക്ക് നല്‍കിയിട്ടുണ്ട്. കൂടാതെ സൈനിക ശമ്പളത്തില്‍ വര്‍ധനവുമുണ്ടാകും.
അപകട സാധ്യത കൂടുതലുള്ള മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സൈനികര്‍ക്ക് ശമ്പളത്തില്‍ വര്‍ധനവുണ്ടാകും. 2018-2019 വര്‍ഷത്തില്‍ ഇന്ത്യയുടെ പ്രതിരോധ ബജറ്റ് 2.95 ലക്ഷം കോടി രൂപയായിരുന്നു.
Discussion about this post