60 വയസ് കഴിഞ്ഞ അസംഘടിത മേഖല തൊഴിലാളികള്‍ക്ക് പെന്ഷന് പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍ . പ്രതിമാസം 3000 രൂപയാണ് ഇത്തരമൊരു പദ്ധതിയിലൂടെ കൈകളിലേക്ക് എത്തുക .
പ്രധാനമന്ത്രി ശ്രം യോഗി മന്ദാന് പദ്ധതിയുടെ മുഴുവന്‍ ചിലവും സര്‍ക്കാര്‍ വഹിക്കും . 60 വയസ്സ് കഴിഞ്ഞ അസംഘടിത മേഖല തൊഴിലാളികള്‍ക്ക് പ്രതിമാസം 3000 രൂപ പെന്ഷന് ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുമെന്നും. ലോകത്തെ തന്നെ ഏറ്റവും വലിയ പെന്ഷന് പദ്ധതിയാണ് ഇതെന്നും പിയുഷ് ഗോയല്‍ ബജ്ജറ്റ് അവതരിപ്പിക്കവേ പറഞ്ഞു .
ജീവനക്കാരുടെ ഗ്രാവിറ്റിയും വര്‍ദ്ധിപ്പിക്കും . 10 ലക്ഷത്തില്‍ നിന്നും 35 ലക്ഷമായിട്ടാണ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത് . ഗ്രാറ്റിവിറ്റിയുടെ ആദായനികുതി പരിധി 10 ലക്ഷം രൂപയില്‍ നിന്നും 20 ലക്ഷം രൂപയായി ഉയര്‍ത്തും .
ഇ.എസ്.ഐ പരിധി 12000 രൂപയില്‍ നിന്നും 21000 രൂപയാക്കി ഉയര്‍ത്താനും ബജറ്റില്‍ നിര്‍ദേശമുണ്ട് .
Discussion about this post