ഒളിംപിക്സില്‍ പങ്കെടുക്കാന്‍ സ്വപ്നം കാണുന്ന തിരുവനന്തപുരം സ്വദേശി ദ്യുതിക്ക് സഹായഹസ്തവുമായി സിനിമാ നടന് സന്തോഷ് പണ്ഡിറ്റ് രംഗത്ത്. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മൂലം മികച്ച പരിശീലനവും മറ്റും ലഭിക്കാത്ത ദ്യുതിക്ക് തന്നെക്കൊണ്ടാകുന്ന രീതിയില്‍ സഹായങ്ങള്‍ നല്‍കിയിട്ടുണ്ടെന്ന് സന്തോഷ് പണ്ഡിറ്റ് ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.
താന്‍ മുന്‍പിട്ട ഒരു ഫേസ്ബുക്ക് പോസ്റ്റില്‍ സഹായമഭ്യര്‍ത്ഥിച്ചുകൊണ്ട് ദ്യുതി കമന്റിട്ടിരുന്നുവെന്നും തുടര്‍ന്ന് കാര്യങ്ങള്‍ നേരിട്ടറിയാന്‍ വേണ്ടി താന്‍ തിരുവനന്തപുരത്ത് ദ്യുതിയുടെ വീട് സന്ദര്‍ശിച്ചുവെന്നും സന്തോഷ് പണ്ഡിറ്റ് പറയുന്നു.
സൈക്കിളിംഗ്, സ്വിമ്മിംഗ്, ട്രയാത്തലോണ്‍ തുടങ്ങിയ വിവിധ ഇനങ്ങളില്‍ ദേശയീ തലത്തിലും സംസ്ഥാന തലത്തിലും നിരവധി പുരസ്കാരങ്ങള്‍ ദ്യുതിക്ക് ലഭിച്ചിട്ടുണ്ട്. ദ്യുതിക്ക് തന്നെക്കൊണ്ട് ചെയ്യാനാവുന്ന സഹായങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും ഇനിയും വേണ്ട സഹായങ്ങള്‍ ചെയ്യുമെന്നും സന്തോഷ് പണ്ഡിറ്റ് അറിയിച്ചു.
സന്തോഷ് പണ്ഡിറ്റിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:
ഇന്നലെ എന്ടെ ഫേസ് ബുക്കില്‍ Dhyuthy എന്ന കുട്ടി ചെറിയൊരു സഹായം ചോദിച്ചു വിവരങ്ങള്‍ നല്‍കിയിരുന്നു…
കോഴിക്കോട് നിന്നും കാര്യങ്ങള്‍ നേരില്‍ മനസ്സിലാക്കുവാനായ് ഞാനിന്ന് തിരുവനന്തപുരത്തെത്തി…cycling, swimming , running (triathlon) അടക്കം വിവിധ sports items ല്‍ state, national level നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്… ഇപ്പോള്‍ Olympics പന്കെടുക്കണമെന്ന മോഹവുമായാണ് എന്നെ സമീപിച്ചത്….
ദ്യുതിക്ക് നല്ല പോഷകാഹാരം, നല്ലൊരു പരിശീലക൯, പലിശീലനത്തിന് പുതിയ സൈക്കിളടക്കം പല ആവശ്യങ്ങളും ഉണ്ട്..
കാര്യങ്ങള്‍ നേരില്‍ അവരുടെ വീട്ടില്‍ പോയി മനസ്സിലാക്കിയ ഞാ൯ ആ കുട്ടിക്ക് ഒരു കുഞ്ഞു സഹായങ്ങള്‍ ചെയ്തു…
ഭാവിയിലും ചില സഹായങ്ങള്‍ ചെയ്യുവാ൯ ശ്രമിക്കും…
(ആ കുട്ടിയുടെ കഴിവ് മനസ്സിലാക്കാൻ ഒരു വിവരണത്തിന്റെ ആവശ്യം ഇല്ല,,,,, ആ മേശപ്പുറത്തിരിക്കുന്ന ട്രോഫികളും പതക്കങ്ങളും കണ്ടാൽ മനസ്സിലാവും,,,,,
നന്ദി ജോസ് ജീ, ഷൈലജ sister, മനോജ് ബ്രോ)
https://www.facebook.com/santhoshpandit/videos/1953029181490715/
Discussion about this post