കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ചാണ്ടി ലോകസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാതിരിക്കുന്നതാണ് നല്ലതെന്ന് കെ മുരളീധരന് . എം.എല്‍.എമാര്‍ക്ക് ഉമ്മന്‍ചാണ്ടി മത്സരിക്കുന്നതിനോട് താത്പര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി .
മുസ്ലീം ലീഗ് സീറ്റ് ചോദിച്ചതില്‍ തെറ്റില്ലെന്നും മുന്‍കാലങ്ങളില്‍ അത്രയും തന്നെ സീറ്റ് നല്കിയിരുന്നതാനെന്നും മുരളീധരന് പറഞ്ഞു . മുന്നണിയില്‍ വലിയ കക്ഷിയായ കോണ്‍ഗ്രസിന് കൂടുതല്‍ സീറ്റുകളില്‍ ജയിക്കണമെന്ന് പറഞ്ഞ മുരളീധരന് സിറ്റിംഗ് എം.പിമാരെയും പരിഗണിക്കുമെന്ന് വ്യക്തമാക്കി .
എന്നാല്‍ സിറ്റിംഗ് എം.എല്‍.എമാര്‍ക്ക് മത്സരിക്കുന്ന കാര്യത്തില്‍ ഹൈകമാന്‍ഡ് ആണ് തീരുമാനം എടുക്കേണ്ടതെന്നും മുരളീധരന് കൂട്ടിചേര്‍ത്തു .
Discussion about this post