മോഹന്‍ലാല്‍ ബിജെപി സ്ഥാനാര്‍ത്ഥിയാകുമെന്ന വാര്‍ത്തകളോട് പ്രതികരിച്ച് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ്. മോഹന്‍ലാല്‍ സ്ഥാനാര്‍ത്ഥിയാകണമെന്ന് ആഗ്രഹിക്കാത്തത് ആരാണ്. മോഹന്‍ ലാലാണല്ലോ അത് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മോഹന്‍ലാലിനെ പോലെ ഒരാളെ സ്ഥാനാര്‍ത്ഥിയാക്കാന്‍ തിരുവനന്തപുരത്ത് മാത്രമല്ല കേരളത്തിലെ 20 മണ്ഡലത്തിലും പാര്‍ട്ടി പ്രവര്‍ത്തകര്‍ മാത്രമല്ല. ബഹുജനങ്ങളും റെഡിയാണ്. അദ്ദേഹം താല്പര്യപ്പെട്ടാല് സ്ഥാനാര്‍ത്ഥിയാക്കും എന്നാല്‍ അത്തരമൊരു ശുപാര്‍ശകളൊന്നും ബിജെപി നേതൃത്വത്തിന് മുന്നിലെത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
മലയരയര്‍ക്ക് മകരവിളക്ക് തെളിയിക്കാന്‍ അവസരം നല്‍കണമെന്ന ബിജെപി നിലപാടാണ് ഒ രാജഗോപാല്‍ നിയമസഭയില്‍ പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
വിവിധ കേന്ദ്രപദ്ധതികള്‍ കേരളത്തില്‍ വിനിയോഗിച്ചത് സംബന്ധിച്ച് ധവള പത്രമിറക്കാന്‍ സംസ്ഥാന സര്‍ക്കാരിനെ വെല്ലുവിളിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post