തിരുപതി ശ്രീ ഗോവിന്ദരാജ സ്വാമി ക്ഷേത്രത്തില്‍ നിന്നും അമൂല്യമായ രത്നങ്ങള്‍ പതിപ്പിച്ച മൂന്ന് സ്വര്‍ണ്ണ കിരീടങ്ങള്‍ മോഷണം പോയി . ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് പ്രതിഷ്ഠയുടെ ഭാഗമായ കിരീടങ്ങള്‍ കാണാതെയായത് .
ഉപപ്രതിഷ്ഠയായ മലയപ്പ , ശ്രീദേവി , ഭൂദേവി എന്നിവയില്‍ ചാര്‍ത്തിയിരുന്ന 1300 ഗ്രാം തൂക്കം വരുന്നതായിരുന്നു കിരീടങ്ങള്‍ . പുരാതനമായ കിരീടങ്ങളാണ് മോഷണം പോയിരിക്കുന്നത് . മലയപ്പയുടെ കിരീടം 528 ഗ്രാം തൂക്കവും ശ്രീദേവിയുടെ കിരീടം 208 ഗ്രാമും , ഭൂദേവിയുടെ കിരീടം 415 ഗ്രാം തൂക്കം വരുന്നതുമാണ് .
ചടങ്ങുകളുടെ ഭാഗമായി അഞ്ച് മണിക്ക് നടയടച്ച ശേഷം 45 മിനിറ്റ് കഴിഞ്ഞു നട തുറന്നപ്പോള്‍ ആയിരുന്നു കിരീടങ്ങള്‍ കാണാതെയായ കാര്യം പൂജാരിയുടെ ശ്രദ്ധയില്‍പ്പെടുന്നത് .
തുടര്‍ന്ന് ക്ഷേത്രം പ്രസിഡന്റ് പോലീസില്‍ പരാതി നല്കി . സിസിടിവി ദൃശ്യങ്ങള്‍ സൂക്ഷ്മമായി പരിശോധന നടത്തി അന്വേഷണം നടത്തിവരികയാണ് .
Discussion about this post