ഇന്ത്യന്‍ പൗരന്മാര്ക്ക് സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെപ്പറ്റിയുള്ള അഭിപ്രായം അറിയിക്കാനുള്ള അവസരം നല്‍കിക്കൊണ്ട് ബി.ജെ.പിയുടെ പുതിയ തിരഞ്ഞെടുപ്പ് പ്രചരണ രീതിയ്ക്ക് തുടക്കം. ഭാരത് കീ മന് കീ ബാത്ത്-മോദി കെ സാത്ത് (ഭാരതത്തിന്റെ അഭിപ്രായം, മോദിയോടൊപ്പം) എന്ന പ്രചരണ പരിപാടിക്ക് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഇന്ന് തുടക്കം കുറിച്ചു. ഇതിലൂടെ ജനങ്ങള്‍ നല്കുന്ന അഭിപ്രായമുപയോഗിച്ചായിരിക്കും ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് പത്രിക (സങ്കല്പ് പത്ര) തയ്യാറാവുക.
എല്ലാ പൗരന്മാരോടും അഭിപ്രായം രേഖപ്പെടുത്താന്‍ അഭ്യര്‍ത്ഥിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ഒരു ട്വീറ്റ് ഇട്ടിട്ടുണ്ട്. സമൂഹത്തിലെ എല്ലാ വിഭാഗത്തിലുള്ളവര്‍ക്കും ശക്തി പകരാന്‍ മോദി സര്‍ക്കാരിന് കഴിഞ്ഞ അഞ്ച് കൊല്ലം കൊണ്ട് സാധിച്ചുവെന്ന് ബി.ജെ.പി വാദിക്കുന്നു. ജനങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടിയും അവരുടെ നന്മയ്ക്ക് വേണ്ടിയുമാണ് സര്‍ക്കാര്‍ പ്രവര്‍ത്തിച്ച് പോന്നതെന്ന് മോദി അഭിപ്രായപ്പെടുന്നു.
നിരവധി മാധ്യമങ്ങളുപയോഗിച്ചായിരിക്കും ഈ പ്രചരണ പരിപാടി ജനങ്ങളിലേക്കെത്തുക. കഴിഞ്ഞ മൂന്ന് ദശകങ്ങളായി കൂട്ടുമന്ത്രിസഭയാണ് രാജ്യത്ത് നിലനിന്നിരുന്നതെന്നും ഇത് രാജ്യത്തിന്റെ പ്രവര്‍ത്തനങ്ങളെ മോശമായി ബാധിച്ചുവെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി. ബി.ജെ.പി തുടങ്ങിയ ഈ പ്രചരണ രീതി നൂതനമായ ഒന്നാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Discussion about this post