സംസ്ഥാനത്തെ ഏഴ് റെയില്‍വെ സ്റ്റെഷനുകള്‍ അടച്ചുപൂട്ടാന്‍ ഒരുങ്ങുന്നു . തിരുവനന്തപുരം ഡിവിഷന് കീഴിലുള്ള ഏഴ് സ്റ്റേഷനുകളാണ് അടച്ചു പൂട്ടാന്‍ ഒരുങ്ങുന്നത് . വളരെ തുശ്ചമായ വരുമാനമാണ് ഇതിനുള്ള കാരണമായി ഉയര്‍ത്തിക്കാട്ടുന്നത് .
കാഞ്ഞിരമറ്റം , ചൊവ്വര , കുമാരനല്ലൂര്‍ , വേളി , കടത്തുരുത്തി , ചോറ്റാനിക്കരറോഡ് , കാപ്പില്‍ എന്നീ സ്റ്റേഷനുകളാണ് ഇത്തരമൊരു പ്രതിസന്ധി നേരിടുന്നത് . ഹാള്‍ട്ട് സ്റ്റെഷനുകള്‍ എന്നറിയപ്പെടുന്ന ഈ സ്റ്റേഷനുകളില്‍ മെമു , പാസ്സഞ്ചര്‍ ട്രെയിനുകള്‍ മാത്രമാണ് നിറുത്താറുള്ളത്. സ്റ്റേഷനുകള്‍ നിലവില്‍ പരിപാലിക്കുന്ന സ്വകാര്യ ഏജന്‍സികളാണ് . സ്റ്റേഷനില്‍ നിന്നും ലഭിക്കുന്ന തുച്ഛമായ വരുമാനത്തെ തുടര്‍ന്ന് സ്റ്റേഷനുകളുടെ പരിപാലന ചുമതലയില്‍ നിന്നും പിന്മാറാന് തയ്യാര്‍ ആണെന്ന് കാണിച്ച് റെയില്‍ വേയെ സമീപിച്ചതായിട്ടാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ .
ഇത് സംബന്ധിച്ച വിവരങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയനെ റെയില്‍വേ അറിയിച്ചതായിട്ടാണ് ലഭ്യമാകുന്ന വിവരം. സ്റ്റേഷന് വരുമാനത്തില്‍ നിന്നും 15 ശതമാനം ലഭിക്കുന്ന തരത്തിലാണ് റെയില്‍വേയുമായി പ്രൈവറ്റ് ഏജന്‍സികള്‍ കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്നത് . എന്നാല്‍ ഓരോ സ്റ്റേഷനുകളില്‍ നിന്നും പ്രതിദിനം 2000 രൂപയ്ക്ക് താഴെ മാത്രമാണ് ലഭിക്കുന്നത് . ശരാശരി 200 പേര് മാത്രം സഞ്ചരിക്കുവാന്‍ ഇത്തരം സ്റ്റേഷനുകള്‍ ഉപയോഗിക്കുന്നതായിട്ടാണ് കണക്കുകള്‍ . എന്നാല്‍ ഇതില്‍ തന്നെ നല്ലൊരു ശതമാനം യാത്രക്കാരും സീസണ് ടിക്കറ്റില്‍ യാത്ര ചെയ്യുന്നവരാണ് . ഇതെല്ലാമാണ് കരാറില്‍ നിന്നും പിന്മാറുവാന് പ്രൈവറ്റ് എജസികളെ പ്രേരിപ്പിച്ച ഘടകം .
Discussion about this post