ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഹെലികോപ്റ്റര്‍ ഇറക്കാന്‍ അനുമതി ബംഗാള്‍ സര്‍ക്കാര്‍ നിഷേധിച്ചതിന് പിന്നാലെ ഇന്ന് ബംഗാളില്‍ തന്നെ മറ്റൊരു റാലിയില്‍ പങ്കെടുക്കാന്‍ തയ്യാറാവുകയാണ് യോഗി. ബംഗാളിലെ പുരുലിയയില്‍ നടക്കാനിരിക്കുന്ന ബി.ജെ.പിയുടെ റാലിയിലാണ് അദ്ദേഹം പങ്കെടുക്കുക. ജാര്‍ഖണ്ഡിലെ ബൊകാരോയില് ഇറങ്ങിയതിന് ശേഷം റോഡ് മാര്‍ഗ്ഗമായിരിക്കും അദ്ദേഹം പുരുലിയയില്‍ എത്തുക. തുടര്‍ന്ന് ഒരു മണിയോടെ നബകുഞ്ച മൈതാനത്തില്‍ അദ്ദേഹം റാലിയില്‍ പങ്കെടുക്കും.
ബങ്കുരയില്‍ നടക്കാനിരുന്ന റാലിയിലായിരുന്നു യോഗി ആദ്യം പങ്കെടുക്കാനിരുന്നത്. എന്നാല്‍ ഹെലികോപ്റ്റര്‍ ഇറക്കാന്‍ അനുമതി നിഷേധിച്ചതിനെത്തുടര്‍ന്ന് യോഗി തന്റെ പരിപാടി റദ്ദാക്കുകയായിരുന്നു. റായ്ഗുഞ്ചിലും ബലൂര്‍ഘട്ടിലും നടന്ന റാലികളില്‍ അദ്ദേഹം ഫോണ്‍ വഴി പ്രസംഗം നടത്തിയിരുന്നു.
ബംഗാള്‍ സര്‍ക്കാരിന്റെ നടപടികള്‍ക്കെതിരെ തിങ്കളാഴ്ച ബി.ജെ.പി തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു.
Discussion about this post