ന്യൂയോര്‍ക്ക്: അമേരിക്കയിലെ പള്ളിയില്‍ വെടിവപ്പ്. ആക്രമണത്തില്‍ ഒന്‍പത് പേര് കൊല്ലപ്പെട്ടുവെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. സൗത്ത് കരോളൈനയിലെ ചാള്‍സ്റ്റണ്‍ പള്ളിയിലാണ് വെടിവെപ്പ് നടന്നത്.
ചാള്‍സ്റ്റന്‍ നഗരത്തിലെ പഴയ ആഫ്രോ അമേരിക്കന്‍ ഇമ്മാനുവല്‍ പള്ളിയിലാണ് വെടിവെപ്പുണ്ടായത്. ബുധനാഴ്ച വൈകിട്ട് പ്രാര്‍ത്ഥനാ വേളയില്‍ പള്ളിയിലെത്തിയ അജ്ഞാതന്‍ വെടിയുതിര്‍ത്ത ശേഷം രക്ഷപ്പെടുകയായിരുന്നു. പൊലീസ് ഇയാള്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്.
Discussion about this post