ബംഗാളില്‍ ഞായറാഴ്ച ബി.ജെ.പിയുടെ റാലിയില്‍ പങ്കെടുക്കാന്‍ തീരുമാനിച്ച ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഹെലികോപ്റ്ററിന് ഇറങ്ങാന്‍ അനുമതി നിഷേധിച്ചതിന് പിന്നാലെ ഇന്ന് പുരുലിയയില്‍ നടന്ന റാലിയില്‍ റോഡ് മാര്‍ഗം സഞ്ചരിച്ച് അദ്ദേഹം പങ്കെടുത്തു. സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി തന്നെ ധര്‍ണ്ണയില്‍ പങ്കെടുക്കുന്നു എന്നതിനെക്കാള്‍ നാണക്കേടുണ്ടാക്കുന്ന മറ്റൊന്നും ജനാധിപത്യത്തിന് സംഭവിക്കാനില്ലെന്ന് അദ്ദേഹം പറഞ്ഞു.
ജനാധിപത്യവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമായ പ്രവര്‍ത്തികളണ് ബംഗാള്‍ സര്‍ക്കാര്‍ ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഒരു സന്യാസിയും യോഗിയുമായ തന്നെ പോലൊരാളെ അത് കൊണ്ടാണ് അവര്‍ സംസ്ഥാനത്ത് കയറാന്‍ സമ്മതിക്കാത്തതെന്നും അദ്ദേഹം പറഞ്ഞു.
ജാര്‍ഖണ്ഡിലെ റാഞ്ചി വരെ വിമാനത്തില്‍ വന്നതിന് ശേഷം ബൊകാരെ വരെ അദ്ദേഹം ഹെലികോപ്റ്ററിലായിരുന്നു പോയത്. തുടര്‍ന്ന് അവിടെ നിന്നും പുരുലിയയിലേക്ക് അദ്ദേഹം റോഡ് മാര്‍ഗ്ഗമായിരുന്നു പോയത്.
Discussion about this post