രാഷ്ട്രപതി ഭവനിലെ പ്രസിദ്ധമായ മുഗള്‍ ഗാര്ഡന് പൊതുജനങ്ങള്‍ക്കായി നാളെ തുറന്നു കൊടുക്കും . രാഷ്ട്രപതി ഭവന്റെ അത്മാവായിട്ടാണ് ഉദ്യാനം അറിയപ്പെടുന്നത് . ഫെബ്രുവരി 6 മുതല്‍ 10 വരെ പൊതുജനങ്ങള്‍ക്ക് രാഷ്ട്രപതി ഭവനിലെത്തി ഉദ്യാനത്തിന്റെ ഭംഗി ആസ്വദിക്കാം . സന്ദര്‍ശന സമയം രാവിലെ 9.30 മുതല്‍ വൈകിട്ട് നാല് വരെയാണ്.
സര്‍ക്കാര്‍ അവധി ദിവസങ്ങള്‍ , തിങ്കള്‍ ഉദ്യാനത്തില്‍ പ്രവേശന്മുണ്ടായിരിക്കില്ല . മാര്‍ച്ച് 11 രാവിലെ 11 മുതല്‍ വൈകിട്ട് 6 വരെ കാഴ്ച വൈകല്യമുള്ളവര്‍ക്ക് പ്രവേശമുണ്ടായിരിക്കും
വിവിധ നിറത്തിലുള്ള തുളിപ് പുഷ്പങ്ങളാണ് പൂന്തോട്ടത്തിലെ മുഖ്യമായ ആകര്‍ഷണം . നെതര്‍ലാന്‍ഡില്‍ നിന്നും കൊണ്ട് വന്ന തുളിപ് ചെടികളാണ് പൂന്തോട്ടത്തിലുള്ളത് .
1917 ല്‍ ജമ്മു കാശ്മീരിനെ മുഗള്‍ ഗാര്‍ഡന്‍സില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് സര് എഡ്വിന് ലൂട്ടന്‍സ് രാഷ്ട്രപതി ഭവനിലെ മുഗള്‍ ഗാര്ഡന് തയ്യാറാക്കിയത് . ഇന്ത്യന്‍ , വെസ്റ്റേണ്‍ നിര്‍മ്മാണ രീതി ഇടകലര്‍ത്തിയാണ് 15 ഏക്കര്‍ നീണ്ടു കിടക്കുന്ന ഉദ്യാനം രൂപകല്‍പ്പന ചെയ്തിരിക്കുന്നത് .
തുളിപ് പുഷ്പങ്ങള്‍ക്ക് പുറമേ വിവിധയിനം റോസാപുഷ്പങ്ങളും വ്യത്യസ്ത ഇനത്തിലുള്ള മരങ്ങളും ചെറു വൃക്ഷങ്ങളും മുന്തിരി ചെടികളും ഉദ്യാനത്തിലുണ്ട് .
Discussion about this post