ഗയ: അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയോട് പണമാശ്യപ്പെട്ട് ഇ-മെയില്‍ അയച്ച മധ്യവയസ്കന് അറസ്റ്റില്‍. ബഗാല്‍പൂര്‍ ബെല്ലോര്‍ സ്വദേശിയായ ഇനാം റാസ എന്നയാളാണ് അറസ്റ്റിലായത്. ബോധ് ഗയയില്‍ നിന്നാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്.
ബിഹാറിലെ ദേശീയ ദുരിതാശ്വാസ നിധിയിലേക്ക് 130 കോടി ഡോളര്‍ ആവശ്യപ്പെട്ടാണ് ഇനാം റാസ ഒബാമയ്ക്ക് ഇ-മെയില്‍ അയച്ചത്. സുധീര്‍ കുമാര്‍ എന്നയാളുടെ ഇന്റര്‍നെറ്റ് കഫെയില്‍ എത്തിയ ഇനാം ഒബാമയ്ക്ക് ഇ-മെയില്‍ അയക്കണമെന്നാവശ്യപ്പെടുകയായിരുന്നു. ഇയാളുടെ ഇടപെടലില്‍ സംശയം തോന്നിയ കടയുടമ ഉടന്‍തന്നെ വിവരം പോലീസിനെ അറിയിച്ചു. . ഒബാമയ്ക്ക് മെയില്‍ ചെയ്യാനായി ഉറുദു ഭാഷയില്‍ രണ്ടു പേജ് എഴുത്ത് ടൈപ്പ് ചെയ്ത് തയാറാക്കിയപ്പോഴേക്കും പോലീസെത്തി ഇനാമിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
Discussion about this post