ബാര്‍ കോഴ കേസിലെ തുടരന്വേഷണവുമായി ബന്ധപ്പെട്ട കെ എം മാണിയും വി എസ് അച്യുതാന്ദനും സമര്‍പ്പിച്ച ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസില്‍ തുരന്വേഷണം നടത്താനുള്ള വിജിലന്‍സ് കോടതി ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടായിരുന്നു ് കെ എം മാണി കോടതിയെ സമീപിച്ചത്.
അന്വേഷണം കൃത്യമായ രീതിയിലാണ് നടന്നതെന്നും കോടതി ആവശ്യപ്പെട്ടാല്‍ തുടരന്വേഷണത്തിന് തയ്യാറാണെന്നും വിജിലന്‍സ് കോടതിയെ അറിയിച്ചിരുന്നു . അതേസമയം തുടരന്വേഷണത്തിന് സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വാങ്ങണമെന്ന വിജിലന്‍സ് കോടതി ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ളതാണ് വിഎസ് അച്ചുതാനന്ദന്റെ ഹര്‍ജി. കേസിലെ തുടരന്വേഷണം വൈകുകയാണന്നാണ് അന്വേഷണം വേഗം പൂര്ത്തായാക്കണമെന്നുമാണ് അച്യുതാന്ദന്റെ ആവശ്യം
Discussion about this post