ജമ്മു കശ്മീരില്‍ പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനയായ തെഹ്രീക്-ഉല്-മുജാഹിദ്ദീനെ വിലക്കി കേന്ദ്ര ആഭ്യന്ത്ര മന്ത്രാലയം. യു.എ.പി.എ നിയമപ്രകാരമാണ് കേന്ദ്ര സര്‍ക്കാര്‍ വിലക്ക് കൊണ്ടുവന്നത്.
കശ്മീരിനെ വിമോചിപ്പിക്കുക എന്ന ലക്ഷ്യത്തോട് കൂടി പ്രവര്‍ത്തിക്കുന്ന ഈ ഭീകരസംഘടനയ്ക്ക് വിദേശത്ത് നിന്നും സഹായം ലഭിക്കുന്നുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം പുറത്ത് വിട്ട നോട്ടീസില്‍ പറയുന്നു. മറ്റ് ഭീകര സംഘടനകളായ ഹിസ്ബുള്‍ മുജാഹിദ്ദീനും ലഷ്കര്‍-ഇ-തൊയ്ബയ്ക്കും തെഹ്രീക്-ഉല്-മുജാഹിദ്ദീന്‍ പിന്തുണ നല്‍കിയിട്ടുണ്ടെന്നും ആഭ്യന്തര മന്ത്രാലയം പറയുന്നു. താഴ്വരയില് നിന്നും യുവാക്കളെ റിക്രൂട്ട് ചെയ്യുന്ന പ്രവര്ത്തയിലും സംഘടന ഏര്‍പ്പെട്ടിട്ടുണ്ട്.
1990ലായിരുന്നു തെഹ്രീക്-ഉല്-മുജാഹിദ്ദീന്‍ നിലവില്‍ വന്നത്.
Discussion about this post